
Tamil
11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജിവി പ്രകാശ് കുമാറും ഭാര്യയും
11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജിവി പ്രകാശ് കുമാറും ഭാര്യയും

പ്രശസ്ത തമിഴ് സംഗിത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഈ വിവരം അറിയിച്ചത്.
‘സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.
പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഇത് ഞങ്ങള്‍ക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി’, എന്ന് സൈന്ധവി കുറിച്ചു. ഇതേ കത്ത് ജി വി പ്രകാശ് കുമാറും പങ്കുവച്ചിട്ടുണ്ട്.
2013 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2020 ല്‍ അന്‍വി എന്ന മകള്‍ക്ക് ജന്മം നല്കി. സ്കൂള്‍ കാലം മുതലേ അടുപ്പമുള്ളവരാണ് ഇരുവരും. ജെന്റില്മാന് എന്ന ചിത്രത്തില്‍ എ ആര് റഹ്മാന് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജി വി പ്രകാശ് കുമാറിന്റെ സിനിമാരംഗത്തേക്കുള്ള കടന്നുവരവ്.
എ ആര് റഹ്മാന്റെ സഹോദരി റെയ്ഹാനയുടെയും ജി വെങ്കടേഷിന്റെയും മകനാണ് ജി വി പ്രകാശ് കുമാര്‍. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മ്മാതാവായും അദ്ദേഹം വിജയങ്ങള്‍ കണ്ടെത്തി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...