Connect with us

കൈയില്‍ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്‌സ്, ഒരു നടിയും പരാതി കൊടുത്തില്ല, അവര്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്; ധനുഷും മുന്‍ഭര്‍ത്താവും തന്നോട് ചെയ്തത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായിക സുചിത്ര

Social Media

കൈയില്‍ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്‌സ്, ഒരു നടിയും പരാതി കൊടുത്തില്ല, അവര്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്; ധനുഷും മുന്‍ഭര്‍ത്താവും തന്നോട് ചെയ്തത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായിക സുചിത്ര

കൈയില്‍ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്‌സ്, ഒരു നടിയും പരാതി കൊടുത്തില്ല, അവര്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്; ധനുഷും മുന്‍ഭര്‍ത്താവും തന്നോട് ചെയ്തത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായിക സുചിത്ര

സുചി ലീക്ക് വിവാദങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തലുമായി ഗായിക സുചിത്ര. ധനുഷ്, തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സിനിമാ താരങ്ങളാണ് സുചി ലീക്ക്‌സിന് പിന്നിലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് ഇവരാണ് ഫോട്ടോകള്‍ പുറത്ത് വിട്ടതെന്നും സുചിത്ര പറയുന്നു. 2016 ല്‍ സുചിലീക്കസ് എന്ന പേരില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ കാര്‍ത്തിക് കുമാറും ധനുഷും ആണെന്നുമാണ് സുചിത്രയുടെ ആരോപണം.

ധനുഷിനെതിരെയും വലിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. യാരടീ നീ മോഹിനി എന്ന സിനിമയ്ക്ക് ശേഷം ധനുഷും എന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറും സൗഹൃദത്തിലായി. അവര്‍ക്കൊരു ഗ്രൂപ്പുണ്ടായിരുന്നു. ലോകത്തെ മാറ്റുമെന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്. ധനുഷ്, എന്റെ മുന്‍ ഭര്‍ത്താവ്, ആന്‍ഡ്രിയ, രാമു എന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഞാന്‍ ആ ഗ്രൂപ്പിലില്ല.

ഇന്റലിജന്റായ അഭിനേതാക്കള്‍, ഇന്റര്‍നാഷണല്‍ സിനിമ തുടങ്ങിയവയൊക്കെയാണ് ചര്‍ച്ചാ വിഷയം. വിജയ് യേശുദാസിന്റെ വീട്ടില്‍ അവര്‍ക്കൊരു ഹോം റ്റേര്‍ ഉണ്ടായിരുന്നു. സിനിമയുടെ വിദ്യാര്‍ത്ഥികളെ പോലെയാണവര്‍. പക്ഷെ ചെയ്യുന്നത് പ്രാങ്കുകളാണ്. ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് വീട്ടില്‍ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. പുകവലിക്കുന്നു. നോക്കുമ്പോള്‍ ഏതോ പ്രാങ്ക് കൈയില്‍ നിന്ന് പോയി.

ധനുഷ് ജവഹറിന്റെ ഡയറക്ടറുടെ ഫോണില്‍ നിന്ന് കാര്‍ത്തിക്ക് കുമാറിന് വളരെ മോശമായ മെസേജുകള്‍ അയച്ചു. ഇങ്ങനെ കൈയില്‍ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്‌സ്. എന്തുകൊണ്ട് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുത്തില്ല. അവര്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്. അത് വലിയൊരു പ്രാങ്കായിരുന്നു. ട്വീറ്റിടാന്‍ ആരുടെയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേണമായിരുന്നു.

കാര്‍ത്തിക് കുമാര്‍ സന്തോഷപൂര്‍വം സ്വന്തം ഭാര്യയെ ബലിയാടാക്കി. ഈ വിഷയം നടന്ന് ഒരു വര്‍ഷത്തിന് ശേഷം എന്നോട് കരഞ്ഞ് തുറന്ന് പറഞ്ഞുകാര്‍ത്തിക് കുമാറിനോട് പൊറുക്കാന്‍ പറ്റില്ല. ധനുഷും കാര്‍ത്തിക്കും ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കാന്‍ ഞാന്‍ ദൈവത്തെ ഏല്‍പ്പിച്ചു. കാരണം എന്റെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ലീഗല്‍ സിസ്റ്റത്തിനോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷെ ദൈവം എനിക്കായി അവരോട് കണക്ക് ചോദിക്കുന്നു.

ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. ഇതൊന്നും ഒന്നുമില്ല. ഞാന്‍ കരഞ്ഞ കരച്ചില്‍ എനിക്കേ അറിയൂ. ആറ് മാസം അടയാറിലെ എന്റെ വീടിന് അടുത്തുള്ള മുരുകന്‍ വിനായക ക്ഷേത്രത്തില്‍ പോയി ഞാന്‍ കരയും. കരയുന്നത് ശീലമായി. വിവാഹ മോചനം കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത സമയം. എനിക്ക് അച്ഛനും അമ്മയും ഇല്ല. കുട്ടികളില്ല. എനിക്ക് ദൈവം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിന് മുന്നിലിരുന്ന് കരയുകയായിരുന്നു താനെന്നും സുചിത്ര പറയുന്നു.

ഒരു ഘട്ടത്തില്‍ താന്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് പോയെന്നും സുചിത്ര വ്യക്തമാക്കി. സുചി ലീക്ക്‌സിന്റെ സമയത്ത് തൃഷ വളരെ ഇന്‍സെന്‍സിറ്റീവായ ഒരു ട്വീറ്റിട്ടു. സുചിയെ ദൈവം ശിക്ഷിക്കണം. അത് ഞങ്ങള്‍ കാണണം എന്ന്. എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാം. തൃഷയുടെ അറിവോടെ കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നത്. അതുകൊണ്ടാണ് തനിക്ക് വേദനിച്ചു എന്ന് ട്വീറ്റിട്ട് അതൊന്നും ബാധിക്കാതെ ഇരുന്നത്.

ഒരു ഗ്രൂപ്പ് റൂമിലിരുന്ന് ചിരിച്ച് കൊണ്ട് ചെയ്ത പണിയാണ്. അതിലൊരുത്തിയാണ് തൃഷ. നിങ്ങള്‍ തന്നെ പ്രാങ്കായി ചെയ്ത് നിങ്ങള്‍ തന്നെ ഇരയായി കരയുന്നു. എന്നിട്ട് കാര്‍ത്തിക് കുമാര്‍ കെഞ്ചിയതിനാല്‍ കേസ് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് നല്ലവരായി. ഭാര്യക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് കാര്‍ത്തിക് കുമാര്‍ വീഡിയോ വരെ ചെയ്‌തെന്നും സുചിത്ര പറയുന്നു.

2005 ലാണ് നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ കാര്‍ത്തിക് കുമാറിനെ സുചിത്ര വിവാഹം ചെയ്തത്. സുചി ലീക്ക്‌സ് വിവാദത്തിന് ശേഷം 2017 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. സുചിത്രയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ് നേരത്തെ കാര്‍ത്തിക് കുമാര്‍ പറഞ്ഞത്. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ സുചി ലീക്ക്‌സ് സംബന്ധിച്ച് ഇന്നും വ്യക്തമായ ഉത്തരങ്ങളില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സുചിത്ര അന്ന് പറഞ്ഞിരുന്നു.

More in Social Media

Trending