
Malayalam
പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍
പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍

നടി കനകലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ചത്.
‘മലയാളസിനിമയില്‍ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എണ്‍പതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത അനുഗ്രഹീത കലാകാരി.
കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമാ ലോകത്ത് തന്റേതായ ഇടംനേടിയ നടിയാണ് കനകലത. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന നടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിനിമാ ലോകത്തെ നിരവധി താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
കിരീടം, ചെങ്കോല്‍, ഹരികൃഷ്ണന്‍സ്, മിഥുനം, സ്ഫടികം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ കനകലത മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലൂടെയാണ് കനകലത സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമയിലും സീരിയലിലുമായി 35 വര്‍ഷത്തിലേറെ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന കലാപ്രതിഭയായിരുന്നു. 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും കനകലത അഭിനയിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....