Connect with us

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു!

Malayalam

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു!

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു!

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പാങ്ങോട് വീട്ടിലും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് 2.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്‌കാരം.

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാര്‍.1981 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഹരികുമാര്‍ 20 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ‘ആമ്പല്‍പ്പൂവ്’ ഹരികുമാറിന്റെ ആദ്യ ചിത്രമാണ്. ജഗതി, സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 1994ല്‍ പുറത്തിറങ്ങിയ ‘സുകൃതം ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ്. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

എംടി വാസുദേവന്‍ നായര്‍ ആണ് സുകൃതത്തിന്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടി, ഗൗതമി എന്നിരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന് ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു.

എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

More in Malayalam

Trending

Recent

To Top