ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!!

By
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൾ ഗദാഫാണ് നിർമ്മിച്ചിരിക്കുന്നത്.
ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. സംഗീതം രവി ബസ്രുറും നിര്‍വഹിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോൾ ചിത്രത്തിന് തുടക്കമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. മൂന്നാറിലായിരുന്നു പൂജയോടെ ഷൂട്ടിംഗ് ആരംഭിച്ചത്.
ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാർക്കോ ജൂനിയർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.
ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒന്നായിരുന്നു സംവിധായകൻ രഞ്ജിത് ശങ്കറിന്റെ ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...