Connect with us

ആ പൊട്ടിപ്പൊളിഞ്ഞ കമല്‍ഹാസന്‍ ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്‍കി നിര്‍മാതാക്കള്‍

News

ആ പൊട്ടിപ്പൊളിഞ്ഞ കമല്‍ഹാസന്‍ ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്‍കി നിര്‍മാതാക്കള്‍

ആ പൊട്ടിപ്പൊളിഞ്ഞ കമല്‍ഹാസന്‍ ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്‍കി നിര്‍മാതാക്കള്‍

നടന്‍ കമല്‍ഹാസനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കി തിരുപ്പതി ബ്രദേഴ്‌സ് ചലച്ചിത്ര നിര്‍മ്മാണ കമ്പനി ഉടമകളായ സംവിധായകന്‍ ലിംഗുസാമിയും സുബാഷ് ചന്ദ്രബോസും. 2015ല്‍ പുറത്തിറങ്ങിയ ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ ഇവര്‍ മൂവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം നഷ്ടമായപ്പോള്‍ ഉണ്ടായ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കിയെന്നാണ് തിരുപ്പതി ബ്രദേഴ്‌സിന്റെ ആരോപണം.

കമലിന്റെ ഭാഗത്തുനിന്നുള്ള കരാര്‍ ലംഘനമാണ് നടന്നത് എന്നാണ് പരാതി പറയുന്നത്. ഉത്തമ വില്ലന്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിന് ശേഷം പ്രൊഡക്ഷന്‍ ഹൗസുമായി ചേര്‍ന്ന് 30 കോടി ബജറ്റില്‍ മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കുമെന്ന് കമല്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ അത് പാലിച്ചില്ലെന്ന് ലിംഗുസാമി അവകാശപ്പെട്ടിരുന്നു. ഉത്തമവില്ലന്‍ സ്‌ക്രിപ്റ്റ് കമല്‍ ഒന്നിലധികം തവണ മാറ്റിയെന്ന് ലിംഗുസാമി ആരോപിച്ചിരുന്നു.

ദൃശ്യത്തിന്റെ റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്‌സ് കമല്‍ഹാസനെ സമീപിച്ചിരുന്നത് എന്നാല്‍ അദ്ദേഹം മറ്റൊരു നിര്‍മ്മാതാവിനെക്കൊണ്ടാണ് ചിത്രം ചെയ്തതെന്നും ലിംഗുസാമി ആരോപിച്ചിരുന്നു. ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തിയ ചിത്രം ഉത്തമവില്ലന്‍ ആണെന്ന് ലിംഗുസാമി പറഞ്ഞു. എന്നാല്‍ കലാകാരന്‍ എന്ന നിലയില്‍ തനിക്ക് കമലിനെ ഇന്നും ബഹുമാനമാണ് എന്ന് ലിംഗുസാമി പറഞ്ഞു.

ഈ വീഡിയോകള്‍ വിവാദമായതിന് പിന്നാലെ തിരുപ്പതി ബ്രദേഴ്‌സ് വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. കമല്‍ഹാസന്റെ രചനയില്‍ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഉത്തമ വില്ലന്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒരു പ്രശസ്ത നടന്റെ കഥയാണ് ചിത്രം പറയുന്നത്. മരിക്കുന്നതിന് മുമ്പ് തന്റെ ജീവിതത്തിലെ മികച്ച സിനിമ ചെയ്യാന്‍ ഇറങ്ങുന്ന താരത്തിന്റെ ജീവിതമാണ് സിനിമയില്‍ കാണിച്ചത്. ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

More in News

Trending

Recent

To Top