
Actor
ഞാന്‍ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണ്, വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ ജയ്
ഞാന്‍ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണ്, വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ ജയ്

തമിഴ് സിനിമാ മേഖലയിലെ പ്രിയങ്കരനാണ് ജയ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്.
താന്‍ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണെന്നായിരുന്നു ജയ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. നടി പ്രഗ്യയും വാര്‍ത്തകളില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ മത്സരം കാണാനെത്തിയപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താന്‍ ഇപ്പോഴും അവിവാഹിതയാണ് എന്നാണ് പ്രഗ്യ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,”എന്ന അടിക്കുറിപ്പോടെ ജയ്യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു വാര്‍ത്തകള്‍ക്ക് ആധാരം.
പരമ്പരാഗത തമിഴ് രീതിയിലുള്ള താലി അണിഞ്ഞ് ജയ്ക്കൊപ്പം ഇരിക്കുന്ന പ്രഗ്യയെ ആണ് ഫോട്ടോയില്‍. ഇരുവരുടേയും കയ്യില്‍ പാസ്പോര്‍ട്ടും ഫ്ളൈറ്റ് ടിക്കറ്റും കാണാം. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം ചെയ്തെന്ന വാര്‍ത്തകള്‍ പരന്നത്.
എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍. ചിത്രത്തില്‍ ഇവര്‍ക്കു പിന്നിലായി ക്യാമറ സജ്ജീകരിച്ചിരിയ്ക്കുന്നത് വ്യക്തമായി കാണാം. ‘ബേബി ആന്‍ഡ് ബേബി’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ ജയ്യും പ്രഗ്യയും. ചിത്രത്തിന്റെ പ്രമോഷനായാണ് താരങ്ങള്‍ വിവാഹ ചിത്രം പങ്കുവച്ചത്. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...