Connect with us

ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി

Movies

ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി

ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി

തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. 2004ല്‍ ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനാണ് ഗില്ലിക്ക് ലഭിക്കുന്നത്.

വിജയ് നായകനായ ഗില്ലി 30 കോടിയില്‍ അധികം ആഗോളതലത്തില്‍ നിന്ന് ആകെ കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റി റീലീസില്‍ വിജയ്‌യുടെ ഗില്ലിയുടെ കളക്ഷന്‍ ഇന്ത്യയില്‍ റെക്കോര്‍ഡാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ റീ റിലീസായ ചിത്രങ്ങളില്‍ ഇന്ത്യയില്‍ ടൈറ്റാനിക് ത്രീഡിയേക്കാളും ഗില്ലി കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും വമ്പന്‍ വിജയമാണ് ഗില്ലിയുടേതുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ ഗില്ലിയുടെ തിരക്കഥയും സംവിധാനവും ധരണിയായിരുന്നു. തൃഷയാണ് വിജയ് നായകനായ ഗില്ലി സിനിമയില്‍ നായികയായത്. ഛായാഗ്രാഹണം എസ് ഗോപിനാഥായിരുന്നു. വിജയ്‌യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗില്ലിയുടെ സംഗീതം വിദ്യാസാഗറായിരുന്നു.

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ലിയോയാണ് ഒടുവില്‍ വിജയ് നായകനായി വേഷമിട്ട് പ്രദര്‍ശനത്തിനെത്തിയത്. തൃഷ വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു.

സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി തൃഷ എത്തിയത്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്‍, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

More in Movies

Trending