
Malayalam
ഭാവനയുടെ സൗന്ദര്യത്തിന് പിന്നിൽ പ്ലാസ്റ്റിക്ക് സർജറി ചെയ്തോ? തെളിവുകൾ സഹിതം പുറത്ത് വിട്ട് ഡോക്ടർ
ഭാവനയുടെ സൗന്ദര്യത്തിന് പിന്നിൽ പ്ലാസ്റ്റിക്ക് സർജറി ചെയ്തോ? തെളിവുകൾ സഹിതം പുറത്ത് വിട്ട് ഡോക്ടർ
Published on

മലയാളത്തിലെ ഒട്ടുമിക്ക നായകനടന്മാരുടെ കൂടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായികയാണ് ഭാവന. ഛോട്ടാമുംബെയിൽ ലാലേട്ടന്റെയും ഗ്യാങിന്റെയും ഒപ്പത്തിനൊപ്പം പിടിച്ച് നിന്നതാണ് ഭാവനയുടെ പറക്കും ലത. ഹണിബീയിലും എയ്ഞ്ചലായി ഭാവന ചിരിപ്പിച്ചു. ഹ്യുമർ കൈകാര്യം ചെയ്യുന്ന നായിക നടി കൂടിയാണ് ഭാവന. കന്നഡ സിനിമാ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തതോടെ ഭാവനയുടെ താമസം ബെംഗളൂരുവിലേക്ക് മാറി. ഏറെനാൾ ഭാവന മലയാള സിനിമയിൽ നിന്നും വിട്ടിനിന്നിരുന്നു. പിന്നീട് ഷറഫുദ്ദീനൊപ്പം ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. റാണി ദി റിയൽ സ്റ്റോറിയാണ് ഏറ്റവും അവസാനം ഭാവന അഭിനയിച്ച് റിലീസായ മലയാള സിനിമ. സോഷ്യൽമീഡിയയിൽ സജീവമായ ഭാവനയുടെ ഹണ്ട്, നടികർ എന്നീ സിനിമകൾ അണിയറയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം സെലിബ്രിറ്റികൾ സൗന്ദര്യം വർധിപ്പിക്കാനും ചെറുപ്പം കാത്ത് സൂക്ഷിക്കാനും ചെയ്യുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക്ക് സർജറി. ബോളിവുഡിൽ നിടമാരും നടന്മാരുമെല്ലാം ഇത്തരം പ്ലാസ്റ്റിക്ക് സർജറികൾക്ക് വിധേയരായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കോസ്മെറ്റിക്ക് സർജറികൾക്കും താരങ്ങൾ വിധേയരാകാറുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിൽ എവിടെയും കോസ്മെറ്റിക്ക് സർജറികൾ ചെയ്യാനാവും. എങ്കിലും ഏറ്റവുമധികം കോസ്മെറ്റിക് സർജറികൾ നടക്കാറുള്ളത് മുഖത്താണ്.
നെറ്റിയിലെ ചുളിവുകളും വരകളും മാറ്റാൻ ബ്രോ ലിഫ്റ്റ്, മുഖത്തെ ചുളിവുകളും അയഞ്ഞുതൂങ്ങലും മാറ്റാൻ ഫെയ്സ് ലിഫ്റ്റ്, സൂക്ഷ്മമായ ചുളിവുകളും അഴുക്കും നീക്കം ചെയ്യാൻ ലേസർ കെമിക്കൽ പീൽ, മുഖക്കുരുവിന്റെ പാടുകളും ചുളിവുകളും നീക്കാൻ ഡെർമാബ്രെഷൻ, കണ്ണുകൾക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാൻ ബ്ലെഫാറോപ്ലാസ്റ്റി എന്നിവയെല്ലാം താരങ്ങൾ ചെയ്യാറുണ്ട്. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ യുവനടി അനുശ്രീയുടെ മാറ്റം ആരാധകരെ അമ്പരപ്പിച്ച ഒന്നാണ്. അതുപോലെ മലയാളത്തിന്റെ സ്വന്തം ഭാവന ഇത്തരം സൗന്ദര്യ വർധക സർജറികൾക്ക് വിധേയയായിട്ടുണ്ടോയെന്ന സംശയം ആരാധകർക്കുണ്ട്. ഇപ്പോഴിതാ പ്രശസ്ത കോസ്മറ്റോളജിസ്റ്റിൽ ഒരാളായ ഡോ. ശിഖ ഭാവന പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടുണ്ടോയെന്ന് ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.
ഭാവനയുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കിയാണ് ആരാധകരുടെ സംശയങ്ങൾക്ക് ശിഖ വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്. ഭാവനയുടെ രൂപമാറ്റത്തിനെ കുറിച്ചുള്ള സംശയങ്ങളുമായി ബന്ധപ്പെട്ട് ഒരുപാടുപേർ പല കാര്യങ്ങളും ചോദിച്ചിരുന്നു. ഞാൻ വിശകലനം ചെയ്തപ്പോൾ താരത്തിന്റെ മൂക്ക്, താടി, കവിൾത്തടങ്ങൾക്കും താടിയെല്ലുകൾക്കുമിടയിലുള്ള കൊഴുപ്പ്. താടിയെല്ല്, നെറ്റി, ചുണ്ടുകൾ, പല്ലുകൾ എന്നിവയിൽ ഒന്നും എനിക്ക് മാറ്റമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ശസ്ത്രക്രിയേതര ചികിത്സകൾ ചിലപ്പോൾ നടി നടത്തിയിട്ടുണ്ടാകാം. എന്നാൽ നടിയുടെ മുഖത്ത് പ്ലാസ്റ്റിക് സർജറി ഒന്നും ചെയ്തതായി തോന്നുന്നില്ലെന്നാണ് ഡോ. ശിഖ സോഷ്യൽമീഡിയയിൽ കുറിച്ചത്. ശിഖയുടെ നിരീക്ഷണത്തെ ആരാധകരും ശരിവെക്കുന്നുണ്ട്. ഭാവനയുടേത് നാച്വറൽ ബ്യൂട്ടിയാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. പ്രായം കൂടിയപ്പോഴുള്ള ചില മാറ്റങ്ങൾ ഭാവനയിൽ വന്നുവെന്ന് മാത്രമെയുള്ളുവെന്നും ആരാധകർ കുറിക്കുന്നു. മുപ്പത്തിയേഴുകാരിയായ ഭാവന തൃശൂർ സ്വദേശിനിയാണ്. പതിനാറ് വയസ് പ്രായമുള്ളപ്പോഴാണ് ഭാവന സിനിമയിലേക്ക് എത്തിയത്. നാല് വർത്തോളം മലയാള സിനിമകൾ മാത്രമാണ് ഭാവന ചെയ്തിരുന്നത്. ശേഷം തമിഴ്, കന്നട ഭാഷകളിൽ നിന്നും ഭാവനയ്ക്ക് അവസരം ലഭിച്ച് തുടങ്ങി. അതോടെയാണ് താരം മോഡേൺ ലുക്കിലേക്ക് മാറിയതും ഗ്ലാമർ വസ്ത്രധാരണം അടക്കം ആരംഭിച്ചതും. കാർത്തിക ബാലചന്ദ്രൻ എന്നപേര് സിനിമയിൽ വന്നശേഷമാണ് ഭാവനയാക്കി മാറ്റിയത്. മലയാള സിനിമയിലെ അസിസ്റ്റന്റ് ക്യാമറാമാൻ ജി.ബാലചന്ദ്രന്റെ മകളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...