Connect with us

‘പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്, എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്; ദിലീപ്

Malayalam

‘പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്, എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്; ദിലീപ്

‘പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്, എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്; ദിലീപ്

മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും വിശേഷാല്‍ അവസരങ്ങളിലും മറ്റും പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.

ഇപ്പോള്‍ ദിലീപിന്റെ പുത്തന്‍ സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനുകള്‍ക്ക് അടക്കം പഠനത്തില്‍ നിന്നും ഇടവേളയെടുത്ത് മീനാക്ഷി എത്താറുണ്ട്. ദിലീപ് സ്വപ്നം കണ്ട പോലെ മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയാണ്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയതെന്ന് ദിലീപ് പലപ്പോഴും പറയാറുണ്ട്. എന്ത് തീരുമാനമെടുക്കുമ്പോഴും ദിലീപ് ആദ്യം പരിഗണിക്കുന്നത് മീനാക്ഷിയുടെ അഭിപ്രായമാണ്.

രണ്ടാമതൊരു വിവാഹം എന്നതിലേക്ക് താനെത്തിയതും മകളുടെ സമ്മതം ലഭിച്ചതുകൊണ്ടാണെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ പവി കെയര്‍ ടേക്കര്‍ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മകള്‍ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ ഫേസ് ചെയ്തയാളാണ് തന്റെ മകളെന്നും തന്റെ അടുത്ത് മാത്രമാണ് മകള്‍ ഇമോഷന്‍സ് കാണിക്കാറുള്ളതെന്നുമാണ് ദിലീപ് പറയുന്നത്.

‘പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്. അവളുടെ ഇമോഷന്‍സൊന്നും അവള്‍ ആരുടെ മുമ്പിലും കാണിക്കാറില്ല. അവള്‍ കൂളായി എല്ലാം കണ്ടും കേട്ടും നില്‍ക്കും. എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാല്‍ അവള്‍ പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്. മോള് ഒരുപാട് കാര്യങ്ങള്‍ ലൈഫില്‍ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.

മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള്‍ ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ് എന്നും ദിലീപ് പറഞ്ഞു.

മീനാക്ഷി അച്ഛന്‍ ദിലീപിന്റെ ഛായയും അമ്മ മഞ്ജുവിന്റെ കാം പേഴ്‌സണാലിറ്റിയുമാണെന്നാണ് പ്രേക്ഷകര്‍ താരപുത്രിയുടെ വീഡിയോ വൈറലാകുമ്പോള്‍ കുറിക്കാറുള്ളത്. അച്ഛന്റെ മോളാണ് മീനു, അമ്മയുടെ പേഴ്‌സണാലിറ്റി അതേപോലെ കിട്ടിയിട്ടുണ്ട് മീനാക്ഷിക്ക്. അമ്മയെപ്പോലെ കാം ആന്റ് ക്വയറ്റാണ് എന്നിങ്ങനെയെല്ലാമാണ് മീനാക്ഷിയുടെ വീഡിയോകള്‍ക്ക് വരാറുള്ള കമന്റുകള്‍. അമ്മയെപ്പോലെ നൃത്തത്തിലും കൊറിയോഗ്രാഫിയിലുമെല്ലാം മീനാക്ഷി എത്തിയിട്ടുണ്ട്.

അടുത്തിടെ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. നടി നമിത പ്രമോദിനും നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട് മീനാക്ഷി. നന്നായി നൃത്തം ചെയ്യുന്ന മീനാക്ഷിയെ പലരും ഇന്‍സ്റ്റഗ്രാമില്‍ കണ്ടിട്ടുണ്ട്.

മീനാക്ഷി പക്ഷെ നൃത്തം പഠിച്ചിട്ടില്ല. എന്നിരുന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാന്‍ മീനാക്ഷിക്ക് കഴിവുണ്ട്. താന്‍ പലപ്പോഴും ആ വീഡിയോകള്‍ക്ക് അഭിപ്രായം പറയാറുണ്ടെന്ന് ദിലീപ് തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നടന്‍ വിനീത് കുമാറാണ്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ച മറ്റുള്ള താരങ്ങള്‍.

More in Malayalam

Trending