
Actor
‘അതൊക്കെ ഉള്ളില്‍ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളില്‍ നിന്ന് വന്നല്ലേ പറ്റൂ’; നിവിന്‍ പോളി
‘അതൊക്കെ ഉള്ളില്‍ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളില്‍ നിന്ന് വന്നല്ലേ പറ്റൂ’; നിവിന്‍ പോളി

മലര്‍വാടി ആര്‍ട്സ്ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസനാണ് നിവിന്‍ പോളി അടക്കമുള്ള യുവതാരങ്ങളെ സിനിമയിലേക്ക് എത്തിക്കുന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ നിരവധി സിനിമകളും നിര്‍മ്മിച്ചു. ഏറ്റവുമൊടുവില്‍ വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിവിന്‍ പോളിയും അഭിനയിച്ചിരിക്കുകയാണ്.
ധ്യാന്‍ ശ്രീനിവാസന്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമാണ് നിവിനും ഈ സിനിമയില്‍ എത്തിയത്. റിലീസിന് ശേഷം പടത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ പ്രേക്ഷകര്‍ ആഗ്രഹിച്ച നിവിന്‍ പോളിയെ ആളുകള്‍ കണ്ടിരുന്നു. ചിത്രത്തിലെ ഡയലോഗുകളെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. സെല്‍ഫ് ട്രോളുകള്‍ കൊണ്ടായിരുന്നു നിവിന്‍ ചിത്രത്തില്‍ കയ്യടി നേടിയത്.
ആ ഡയലോഗൊക്കെ ഉള്ളില്‍ നിന്ന് വരുന്നതാണെന്ന് തമാശ രൂപേണ നിവിന്‍ പോളി പറയുന്നു. പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. നിതിന്‍ മോളിയെന്ന കഥാപാത്രം ചെയ്യാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും വിനീതിനെ വിശ്വസിച്ചാണ് ആ കഥാപാത്രം തെരഞ്ഞെടുത്തതെന്നും നിവിന്‍ പറഞ്ഞു.
‘അതൊക്കെ ഉള്ളില്‍ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളില്‍ നിന്ന് വന്നല്ലേ പറ്റൂ. ആദ്യമായിട്ട് കഥ കേട്ടപ്പോള്‍ എനിക്കിത്തിരി പേടി ഉണ്ടായിരുന്നു. അങ്ങനെ ഡയലോഗ് പറയാനൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാനത് വിനീതിനോട് പറയുകയും ചെയ്തു. ഞാന്‍ ഇങ്ങനെ അഡ്രസ് ചെയ്താല്‍ അത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന് എനിക്ക് മനസിലാവുന്നില്ല. അത് വേണോയെന്ന് ഞാന്‍ പലവട്ടം ചോദിച്ചു.
കഥ കേട്ടപ്പോള്‍ ചോദിച്ചു, വിനീതിന്റെ വീട്ടില്‍ ചെന്ന് ചോദിച്ചു, വഴിയില്‍ വെച്ച് ചോദിച്ചു, ഫോണ്‍ വിളിച്ചു ചോദിച്ചു, അഞ്ചാറ് പേരെ കൊണ്ട് വിളിച്ച് ചോദിപ്പിച്ചു. പക്ഷെ എല്ലാ തവണയും വിനീത്, എടാ ഇത് എനിക്ക് വര്‍ക്കാണ് ഇത്രയും നാള് എന്നെ വിശ്വസിച്ചില്ലേ. അതുപോലെ തന്നെയാണ് ഇതുമെന്ന് പറഞ്ഞു. ഞാന്‍ ബ്ലൈന്‍ഡായി വിനീതിനെ വിശ്വസിച്ച് ചെയ്ത പടമാണത്,’നിവിന്‍ പോളി പറയുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...