കെഎസ്ആര്‍ടിസി െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായതെന്നും മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ;
പ്രിയപ്പെട്ട ആര്യാ…നിങ്ങള്‍ ചെറിയ പ്രായത്തില്‍ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാന്‍ …പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ വരി നിന്ന എന്നെ വല്ലാതെ തളര്‍ത്തി…ഞാനൊക്കെ തമിഴ് സിനിമകളില്‍ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാന്‍ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..
ആര്യ പറയുന്നതാണ് ശരിയെങ്കില്‍ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്താല്‍ ആ നിമിഷം അവിടെ നിയമം മുന്നില്‍ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി..ഗുണ്ടായിസമായി …രാഷ്ട്രീയക്കാരുടെ ജീവിതം SFI യുടെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന അമിത വിശ്വാസത്തില്‍ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല …
അത് ആരുമില്ലാതെയാവുമ്പോള്‍ എതിര്‍ഭാഗത്ത് നില്ക്കുന്ന ജാവേദക്കര്‍മാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാന്‍ പറായാതെ തന്നെ നിങ്ങള്‍ക്ക് അറിയാം…അതുകൊണ്ട് തന്നെ നിങ്ങള്‍ എപ്പോഴും സുരക്ഷിതാരാണെന്ന് പൂര്‍ണ്ണ ബോധ്യവും നിങ്ങള്‍ക്കുണ്ട്..
പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു…വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു..െ്രെഡവര്‍ സലാം..തൊഴില്‍ സലാം
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...