ഈ വര്‍ഷം മാര്‍ച്ചിലാണ് തമിഴ് നടിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവുമായിട്ടായിരുന്നു നടിയുടെ വിവാഹനിശ്ചയം. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ലുക്കിനേക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തേക്കുറിച്ചുമെല്ലാം മോശം കമന്റുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് തന്റെ ഭാവി വരനെക്കുറിച്ചുള്ള പരിഹാസങ്ങള്‍ക്ക് വരലക്ഷ്മി മറുപടി നല്‍കിയത്. തന്റെ പിതാവ് ശരത്കുമാര് രണ്ടുതവണ വിവാഹംകഴിച്ചയാളാണെന്നും നെഗറ്റീവ് കമന്റുകളെ ഗൗനിക്കുന്നില്ലെന്നും വരലക്ഷ്മി പറഞ്ഞു.
‘എന്റെ അച്ഛന് പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന് എന്റെ കണ്ണില്‍ സുന്ദരനാണ്.
ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു’ എന്നും വരലക്ഷ്മി പറഞ്ഞു.
നിക്കോളായിയുടെ ആദ്യഭാര്യയുമായി താന്‍ സൗഹൃദംപുലര്ത്തുന്നുണ്ടെന്നും വരലക്ഷ്മി വിശദീകരിച്ചു. നിക്കിന്റെ അച്ഛനമ്മമാര്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയവരാണ്. അദ്ദേഹത്തിന്റെ ആദ്യഭാര്യ വളരെ നല്ലൊരു വ്യക്തിയാണ്.
എല്ലാം നന്നായിരിക്കുന്നുവെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെ മാത്രമാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. നോര്‍വേയില്‍വെച്ച് നിക്കോളായി തന്റെ പ്രണയം വരലക്ഷ്മിയെ അറിയിക്കുകയായിരുന്നു.
ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായന് ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...