വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!!

By
സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
ചലച്ചിത്ര നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ സിനിമാ ചിത്രീകരണ സ്ഥലത്തു നിന്നും അല്പസമയം കണ്ടെത്തിയാണ് താരം വോട്ട് ചെയ്യാനെത്തിയത്. ‘നിങ്ങളുടെ വോട്ട് ഒരിക്കലും നഷ്ടപ്പെടുത്തരുത്’ വോട്ട് ചെയ്ത വിഡീയോ പങ്കുവെച്ച് കൊണ്ട് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. ‘ഈ ഒരു ദിവസമാണ് നമ്മുടെ പവർ കാണിക്കാൻ കിട്ടുന്നത് അതുകൊണ്ടാണ് വോട്ട് ചെയ്യാൻ എത്തിയത്’ വോട്ട് രേഖപ്പെടുത്തിയ ശേഷം ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി കോഴിക്കോട് തിരുവണ്ണൂർ യു.പി സ്കൂൾ 121 ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. നടി അന്ന രേഷ്മ രാജൻ ആലുവ ഇസ്ലാമിക് ഹയർ സെക്കൻണ്ടറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് വോട്ട് ചെയ്യാനായി നടി എത്തിയത്.
നടി ശ്രീയ രമേശ് തിരുവനന്തപുരം മുട്ടട പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നുമാണ് വോട്ട് ചെയ്യാൻ ശ്രീയ എത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...