
Actor
ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?; ഷാരൂഖ് ഖാന് മറുപടിയുമായി മോഹന്‍ലാല്‍
ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?; ഷാരൂഖ് ഖാന് മറുപടിയുമായി മോഹന്‍ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാന് രംഗത്തെത്തിയിരുന്നു. വനിതാ ഫിലിം അവനാര്‍ഡ്സ് വേദിയിലാണ് ഷാരൂഖിന്റെ ‘ജവാന്’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹന്‍ലാല്‍ നൃത്തം ചെയ്തത്. താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാന് നന്ദി അറിയിച്ചത്.
തന്റെ വീട്ടില്‍ ഡിന്നര്‍ കഴിക്കാന്‍ വരണമെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ ഷാരൂഖ് ഖാന് പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ‘പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്.’
‘ഒറിജനല്‍ സിന്ദാ ബന്ദാ! നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?’ എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ എക്സില്‍ കുറിച്ചത്.
‘നന്ദി മോഹന്‍ലാല്‍ സര്, ഈ ഗാനം എനിക്ക് ഏറ്റവും സ്പെഷല്‍ ആക്കിത്തന്നതിന്. താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സര്. വീട്ടില്‍ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു, എപ്പോഴാകും അത്? നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ’ എന്നായിരുന്നു ഷാരൂഖ് എക്സില്‍ കുറിച്ചത്.
അതേസമയം, ഷാരൂഖ് ഖാന്റെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് അറ്റ്ലീയുടെ സംവിധാനത്തില്‍ എത്തിയ ജവാന്. 1,148.32 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. നയന്‍താര നായികയായ ചിത്രത്തിലെ സിന്ദ ബന്ദ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം...
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...