ട്രെയിലര്‍ പ്രമോഷനില്‍ കാണിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നല്കിയ ഹര്‍ജിയിലാണ് നടപടി.
ഷാറൂഖ് ഖാന് ചിത്രമായ ഫാന്‍ തീയറ്ററില്‍ കുടുംബ സമേതം കണ്ട അര്‍ഫീന്‍ ഫാതിമ സൈദിയാണ്, നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. പ്രമോഷന് കണ്ടാണ് താന്‍ ചിത്രം കാണാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ചിത്രത്തില്‍ പ്രമോഷനിലെ പാട്ട് ഉണ്ടായിരുന്നില്ലെന്നും ഉപഭോക്തൃ ഫോറത്തില്‍ നല്കിയ പരാതിയില്‍ സൈദി പറഞ്ഞു.
ഉപഭോക്താവ് എന്ന നിലയില്‍ താന്‍ ചതിക്കപ്പെട്ടു. ഇതിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് സൈദി ആവശ്യപ്പെട്ടത്.ജില്ലാ ഉപഭോക്തൃഫോറം പരാതി തള്ളിയതിനെത്തുടര്‍ന്ന് സൈദി മഹാരാഷ്ട്രാ സംസ്ഥാന ഫോറത്തെ സമീപിച്ചു.
സംസ്ഥാന ഫോറം അനുകൂലമായി ഉത്തരവിട്ടു. പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനായിരുന്നു വിധി. ഇതിനെതിരെ നിര്‍മാതാക്കള്‍ ദേശീയ കമ്മിഷനെ സമിപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.
ട്രെയിലര്‍ പ്രമോഷനില്‍ ഉള്‍പ്പെടുത്തിയ പാട്ട് സിനിമയില്‍ ഇല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യഷ് രാജ് ഫിലിംസ് വാദിച്ചു. ഇതു പല അഭിമുഖങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....