
Movies
ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്
ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്
Published on

ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ ഹിറ്റായിരുന്നു പ്രേമലു എന്ന ചിത്രം. 125 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തും തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷ വേളയില്‍ സംവിധായകന് തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.
രണ്ടാം ഭാഗത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും. ഭാവനാ സ്റ്റുഡിയോസിന്റെ ഏഴാമത്തെ ചിത്രമായിരിക്കും ഇതെന്നും സംവിധായകന് പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഫഹദ് ഫാസില്‍, നസ്രിയ, അമല്‍ നീരദ്, എന്നിവരും പങ്കെടുത്തു.
മലയാളത്തിലെ സര്‍െ്രെപസ് ഹിറ്റായി മാറിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ മികച്ച കളക്ഷന്‍ നേടുകയായിരുന്നു.
നസ്ലിന്, മമിത ബൈജു, ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്കില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമ എന്ന റെക്കോര്‍ഡും പ്രേമലു സ്വന്തമാക്കി. സംവിധായകന് എസ്എസ് രാജമൗലിയുടെ മകന് എസ്എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...