Connect with us

അടിയും ഇടിയും കുടിയും മാത്രം, ഇല്യുമിനാറ്റി ഗാനം മതത്തിനെതിര്; സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ്

Movies

അടിയും ഇടിയും കുടിയും മാത്രം, ഇല്യുമിനാറ്റി ഗാനം മതത്തിനെതിര്; സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ്

അടിയും ഇടിയും കുടിയും മാത്രം, ഇല്യുമിനാറ്റി ഗാനം മതത്തിനെതിര്; സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ്

2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമായിരുന്നു. ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍.

ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചത്. ഇല്യുമിനാറ്റി ഗാനം മതത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

ആവേശം സിനിമയിലാണെങ്കില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുന്‍ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്.

ഇല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.

പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നല്ല കാര്യം.

എന്നാല്‍, ഒരു കാര്യം ആലോചിക്കണം. അവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുടിയും ഛര്‍ദ്ദിയുമാണെന്നും ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

More in Movies

Trending

Recent

To Top