
Malayalam
ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും
ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും
Published on

പിതാവ് പി.ആർ.സുരേഷിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും. പിതാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ‘ഒരു വർഷം. ഓം നമഃ ശിവായ’ എന്ന് അഭിരാമി ചിത്രത്തിനൊപ്പം കുറിച്ചു.
അച്ഛന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഓർമച്ചിത്രം അമൃത സുരേഷ് പോസ്റ്റ് ചെയ്തത് ആരാധകർക്കും കണ്ണീർ കാഴ്ചയായി. അച്ഛന്റെ പ്രിയപ്പെട്ട ഭജൻ പാടി ഗായിക ആദരവ് അർപ്പിച്ചു. ഇതിന്റെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമലോകത്ത് പ്രചരിക്കുകയാണ്. നിരവധി പേരാണ് ഗായക സഹോദരിമാരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കമന്റുകൾ അറിയിക്കുന്നത്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...