
Actor
ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല; പൃഥ്വിരാജിനെ കുറിച്ച് അക്ഷയ് കുമാര്‍
ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല; പൃഥ്വിരാജിനെ കുറിച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കികാണുന്നത്.
നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. പൃഥ്വിയെ പോലെ ഇത്രയും ഓര്‍മ്മ ശക്തിയുള്ള ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. കൂടാതെ ടൈഗറും താനും പൃഥ്വി ഡയലോഗ് തെറ്റിക്കുന്നതുവരെ കാത്തിരിക്കുമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
‘ഞാന്‍ അദ്ദേഹത്തോടൊപ്പവും നിരവധി ആളുകളുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡയലോഗുകളെല്ലാം ഇങ്ങനെ ഓര്‍ത്തുവയ്ക്കുന്ന ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.
ടൈഗറും ഞാനും പൃഥ്വിരാജ് ഒരു തെറ്റെങ്കിലും ചെയ്യുന്നതുവരെ കാത്തിരിക്കും, പക്ഷേ എനിക്കറിയില്ല അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന്, എത്രമാത്രം വെളിച്ചെണ്ണയാണ് കുടിക്കുന്നതെന്ന്, എന്തൊരു ഓര്‍മ്മയാണ്.’ എന്നാണ് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ പ്രൊമോഷന് പരിപാടിക്കിടെ അക്ഷയ് കുമാര്‍ പറഞ്ഞത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...