Connect with us

കുട്ടിക്കാലത്ത് 500 രൂപ വാടകയ്ക്ക് താമസിച്ച വീട് സ്വന്തമാക്കാനൊരുങ്ങി അക്ഷയ് കുമാര്‍!

Actor

കുട്ടിക്കാലത്ത് 500 രൂപ വാടകയ്ക്ക് താമസിച്ച വീട് സ്വന്തമാക്കാനൊരുങ്ങി അക്ഷയ് കുമാര്‍!

കുട്ടിക്കാലത്ത് 500 രൂപ വാടകയ്ക്ക് താമസിച്ച വീട് സ്വന്തമാക്കാനൊരുങ്ങി അക്ഷയ് കുമാര്‍!

കുട്ടിക്കാലം ചെലവഴിച്ച ബാന്ദ്ര ഈസ്റ്റിലെ പഴയ വാടകവീട് സ്വന്തമാക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. 500 രൂപ വാടകയ്ക്കാണ് താനും സഹോദരിയും അമ്മയും അച്ഛനുമടങ്ങിയ കൊച്ചു കുടുംബം ആ വീട്ടില്‍ കഴിഞ്ഞത്. തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ നിറഞ്ഞ ആ പഴയ വീട്ടില്‍ മാസത്തില്‍ ഒരിക്കലെങ്കിലും താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും അക്ഷയ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആ പഴയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴൊക്കെ തനിക്ക് അങ്ങേയറ്റം സന്തോഷം തോന്നാറുണ്ട്. എന്നാല്‍ അടുത്തിടെയാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അറിഞ്ഞത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫ്‌ലാറ്റിലായിരുന്നു കുടുംബത്തിനൊപ്പം അക്ഷയ് കുമാര്‍ കുട്ടിക്കാലത്ത് താമസിച്ചത്. നവീകരിച്ച് കെട്ടിടം കൈമാറ്റം ചെയ്യും മുന്‍പ് ആ വീട് തനിക്ക് സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഉടമയെ അറിയിച്ചതായും അക്ഷയ് കുമാര്‍ പറഞ്ഞു.

അവിടെ താമസിച്ചിരുന്ന കാലത്തെ മനോഹരമായ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിനോടു ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്നും അക്ഷയ് പറയുന്നു. ഇപ്പോള്‍ ആ വീട്ടില്‍ താനുമായി ബന്ധമുള്ള ആരുമില്ലെങ്കിലും ആ വീട് തനിക്ക് പ്രിയപ്പെട്ടതാണെന്നും അതിനാലാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഴയ വീട്ടില്‍ കഴിഞ്ഞപ്പോഴുള്ള ഓര്‍മ്മകളെ കുറിച്ച് അദ്ദേഹം വാചാലനായി. വീടിന് സമീപത്തെ പേരമരത്തില്‍ നിന്നും സഹോദരിക്കൊപ്പം പേരക്ക പറിച്ചിരുന്നതും ജോലി കഴിഞ്ഞ് അച്ഛന്‍ മടങ്ങി വരുന്നത് അപ്പാര്‍ട്ട്‌മെന്റിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

നിലവില്‍ മുംബൈയിലെ ജുഹുവില്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആഡംബര ഭവനത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 കോടിയാണ് വീടിന്റെ വിലമതിപ്പ്. മനോഹരമായ ഇന്റീരിയര്‍ ചെയ്ത വീട്ടില്‍ ഹോം തിയറ്റര്‍, പൂര്‍ണ്ണസജ്ജമായ ജിം, ഓഫിസ് മുറികള്‍, വിശാലമായ പൂന്തോട്ടം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More in Actor

Trending

Recent

To Top