
Malayalam Breaking News
ആരാധകർക്ക് സന്തോഷ വാർത്ത !!!അങ്ങനെ പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്നു ..
ആരാധകർക്ക് സന്തോഷ വാർത്ത !!!അങ്ങനെ പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്നു ..
Published on

By
ആരാധകർക്ക് സന്തോഷ വാർത്ത !!!അങ്ങനെ പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്നു ..
മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം പോലെ തന്നെ പ്രസിദ്ധമാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലുള്ള സൗഹൃദവും. ഇരു കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം മക്കൾക്കിടയിലും ഉണ്ട്. പ്രണവിന്റെയും കല്യാണിയുടെയും സിനിമ പ്രവേശവും ഏകദേശം ഒരേ സമയത്തായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സജീവമായിരുന്നെങ്കിലും ഇതൊക്കെ ചിരിച്ചു തള്ളുകയായിരുന്നു ഇരുവരും . ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത ആരാധകർക്കായി എത്തിയിരിക്കുകയാണ്.
ആരാധകരുടെ കാത്തിരിപ്പു പോലെ ഇരുവരും ഒന്നിക്കുകയാണ് സിനിമയില്‍.. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് പ്രണവിന് കല്ല്യാണി നായികയാകുന്നത്. നേരത്തേ തന്നെ അപ്പുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ചെയ്യാനാഗ്രഹമുണ്ടെന്ന് കല്ല്യാണി പറഞ്ഞിരുന്നു. തെലുങ്ക് സിനിമ ഹലോയില്‍ നാഗാര്‍ജുനയുടെ മകന് അഖിലിനൊപ്പമായിരുന്നു കല്ല്യാണിയുടെ അരങ്ങേറ്റം. പ്രണവിന്റെ ആദിയും വന്‍ വിജയമായിരുന്നു. ഇപ്പോള്‍ അരുണ്‍ ഗോപിയുടെ 21-ാം നൂറ്റാണ്ടിലാണ് പ്രണവ് അഭിനയിക്കുന്നത്.
നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന മരയ്ക്കാറില്‍ മഞ്ജു വാര്യരാണ് നായിക. നാലാം മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ ഒന്നാം മരയ്ക്കാറായി മധുവും രണ്ടും മൂന്നും മരയ്ക്കാറായി മറ്റു രണ്ടു സൂപ്പര്‍ താരങ്ങളും എത്തും. തമിഴ് താരം അര്ജുന്, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
pranav mohanlal and kalyani priyadarshan in kunjali marakkar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...