
News
സാരിയിൽ വ്യത്യസ്ത ലുക്കിൽ അല്ലു അർജുൻ! കാത്തിരിപ്പ് വെറുതെയായില്ല, ആരാധകരെ ത്രില്ലടിപ്പിക്കാൻ “പുഷ്പ 2” ടീസർ
സാരിയിൽ വ്യത്യസ്ത ലുക്കിൽ അല്ലു അർജുൻ! കാത്തിരിപ്പ് വെറുതെയായില്ല, ആരാധകരെ ത്രില്ലടിപ്പിക്കാൻ “പുഷ്പ 2” ടീസർ

മലയാളികളടക്കമുള്ള അല്ലു അർജുൻ ഫാൻസD ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “പുഷ്പ 2”. സിനിമയുടെ ഓരോ അപ്ഡേഷനും വളരെ ശ്രദ്ധാപൂർവമാണ് അവർ നോക്കിക്കാണുന്നത്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.
ടീസറിൽ സാരിയിൽ വ്യത്യസ്ത ലുക്കിലാണ് അല്ലു അർജുൻ. ആഗോള തലത്തിൽ ഏറെ ശ്രദ്ധ നേടാൻ സാദ്ധ്യതയുള്ള ചിത്രമാണ് പുഷ്പ 2. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക. മൈത്രി മൂവി മേക്കേഴ്സാണ് പുഷ്പ 2 നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗമായ ‘പുഷ്പ ദ റെെസ്’ മെഗാ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് 2021ലെ മികച്ച നടനുള്ള ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. പുഷ്പയുടെ ആദ്യഭാഗത്തും നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...