
Actor
കേരളത്തില്‍ സ്പര്‍ദ്ധയുടെ ചരിത്രമില്ല; ബിജെപി അധികാരത്തില്‍ വരാത്തതിനെ കുറിച്ച് മുരളി ഗോപി
കേരളത്തില്‍ സ്പര്‍ദ്ധയുടെ ചരിത്രമില്ല; ബിജെപി അധികാരത്തില്‍ വരാത്തതിനെ കുറിച്ച് മുരളി ഗോപി
Published on

ലോക്സഭാ തിരഞ്ഞെടുപ്പിമ് മുന്നോടിയായി കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപി അധികാരത്തില്‍ വരാത്തത് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
കേരളത്തില്‍ സ്പര്‍ദ്ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബിജെപി അധികാരത്തില്‍ വരാത്തത് എന്നാണ് മുരളി ഗോപി പറയുന്നത്. കൂടാതെ കേരളത്തില്‍ ഇപ്പോഴുള്ള ലെഫ്റ്റ് വിങ് യഥാര്‍ത്ഥത്തില്‍ റൈറ്റ് വിങ് ആണെന്നാണ് മുരളി ഗോപി പറയുന്നത്.
‘കേരളത്തില്‍ സ്പര്‍ദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല. മത സംഘര്‍ഷങ്ങള്‍ക്ക് അനുകൂലമായ സ്ഥലവുമല്ല ഇത്. അങ്ങനെയുള്ള സ്ഥലത്ത് എത്രത്തോളം ഈ വര്‍ഗീയത വില്ക്കാന് നോക്കിയാലും വില്ക്കപ്പെടില്ല. ഹിന്ദു മുസ്ലിം വിഭാഗീയത എത്ര കണ്ട് ഉണ്ടാക്കാന്‍ നോക്കിയാലും ഈ മണ്ണില്‍ അത് വിലപ്പോകില്ല.
പക്ഷേ ഇതിനെപ്പറ്റി തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നാല്‍ അങ്ങനെയൊരു സംഘര്‍ഷം ഇവിടെയുണ്ടാക്കാന്‍ പറ്റും. അതാണ് ഏറ്റവും അപകടകരം. ഇപ്പോഴത്തെ അവസ്ഥയില്‍ ആ സ്പര്‍ധ കൂടുന്നുണ്ട്. അതിനെ തടയാന്‍ ഇവിടെ ലെഫ്റ്റ് വിങ് ഉള്ളതുകൊണ്ടാണ് അതൊന്നും ഉണ്ടാകാതെയിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ അഭിപ്രായത്തില്‍ ഇവിടെയൊരു ലെഫ്റ്റ് വിങ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിങ് എന്നു പറയുന്നത് സത്യത്തില്‍ റൈറ്റ് വിങ്ങാണ്. മറ്റൊരു യൂണിറ്റിലുള്ള റൈറ്റ് വിങ്ങാണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. റൈറ്റ് വിങ്ങിന്റെ എല്ലാ ടെന്‍ഡന്‍സിയും കാണിക്കുന്ന ലെഫ്റ്റ് വിങ്ങാണ് ഇവിടെയുള്ളത്.’ എന്നാണ് മുരളി ഗോപി പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ...
ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...