
Actress
സുശാന്ത് സിംഗ് രജ്പുത് മരണപ്പെട്ട അപ്പാര്‍ട്ട്മെന്റ് വാങ്ങി ദി കേരള സ്റ്റോറി നടി അദാ ശര്‍മ്മ
സുശാന്ത് സിംഗ് രജ്പുത് മരണപ്പെട്ട അപ്പാര്‍ട്ട്മെന്റ് വാങ്ങി ദി കേരള സ്റ്റോറി നടി അദാ ശര്‍മ്മ

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് ആദാ ശര്‍മ്മ. അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ് നടി.ഇപ്പോള്‍ താരം.2020ല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം 2020 ജൂണ്‍ 14ഈ അപ്പാര്‍ട്ട്മെന്റിലാണ് കണ്ടെത്തിയത്.
അതിനുശേഷം ഈ ഫ്ലാറ്റില്‍ ആരും താമസിച്ചിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഫ്ലാറ്റ് ആദാ ശര്‍മ്മ വാങ്ങിയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിരുന്നില്ല. ഇത് ആദ്യമായാണ് ഇത് സംബന്ധിച്ച് ഇവര്‍ പ്രതികരിച്ചത്.
സിദ്ധാര്‍ത്ഥ് കാനനുമായുള്ള ഒരു അഭിമുഖത്തില്‍ ആദ ഈ ഫ്ലാറ്റ് വാങ്ങിയത് സംബന്ധിച്ച് പ്രതികരിച്ചു. താന്‍ ആ സ്ഥലം കാണാന്‍ പോയപ്പോള്‍ മാധ്യമ ശ്രദ്ധയില്‍പ്പെട്ടു. അതിനെ തുടര്‍ന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്. എന്നെയും നമ്മുക്ക് നല്ല സിനിമകള്‍ നല്കി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമന്റുകളും ഞാന്‍ കണ്ടു അത് വേദനിപ്പിക്കുന്നതാണ്.
ഞാന്‍ അവിടെയാണോ തമസിക്കുന്നത് എന്നതൊക്കെ പിന്നെ വെളിപ്പെടുത്താവുന്ന കാര്യമാണ്. എന്റെ സ്വകാര്യതയാണ് അത്. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത് ജനങ്ങളുടെ മനസില്‍ വാടക കൊടുക്കാതെയാണ് എന്ന് മാത്രം ഞാന്‍ പറയുന്നുവെന്നാണ് ആദാ ശര്‍മ്മ പറഞ്ഞത്.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ മരണം സംഭവിച്ച മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്മെന്റിലെ കൂറ്റന്‍ ഡ്യുപ്ലെക്സ് 4ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റ് കടലിന്റെ അതിമനോഹരമായ കാഴ്ച അടക്കം ലഭിക്കുന്ന 2,500 ചതുരശ്ര അടി വിസ്തീര്‍ണ്ണവും ടെറസും ഉള്‍ക്കൊള്ളുന്നു ഭവനമാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ കാര്‍ട്ടര്‍ റോഡിന്റെ ആറാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ട്മെന്റ് 2022 ഡിസംബറില്‍ അതിന്റെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ റഫീക്ക് മര്‍ച്ചന്റ് ഓണ്‍ലൈനില്‍ പരസ്യം ചെയ്തിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...