ഇത്രയും വലിയ അപകടത്തിന് പിന്നാലെ വീണ്ടും അഭിനയിക്കാനിറങ്ങി താരം

സിനിമാ ചിത്രീകരണത്തിനിടെ നടന് അജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരു ന്നു, ഇപ്പോഴിതാ മാസളങ്ങള്ത്ത്്് ശേഷം ഈ വീഡിയോെുറത്തുവിടാനുള്ള കാരണം വെളിപ്പെടുത്തി താരത്തിന്റെ മാനേജര്‍. അസര്‍ബൈജാനിലെ ഒരു ഹൈവേയില്‍ ഒരു ‘വിടാമുയര്‍ച്ചി’ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കവെയാണ് അജിത്തും സഹതാരവും അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു.
പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് സൂചിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് ‘വിടമുയാര്‍ച്ചി’ ടീം ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു. സിനിമയ്ക്കായി നല്കിയ അര്‍പ്പണബോധവും കഠിനാധ്വാനവും പ്രകടിപ്പിക്കാനും തെറ്റായ അഭ്യൂഹങ്ങള്‍ ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു അഭിമുഖത്തിലായിരുന്നു മാനേജരുടെ പ്രതികരണം. പഴയ അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് നിര്‍മ്മാതാക്കള്‍ സഹതാപം തേടുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ് മാനേജരുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
അപകടം നടക്കാനിടയായ കാരണത്തെക്കുറിച്ചും നടന്റെ മാനേജര്‍ വെളിപ്പെടുത്തി. അജിത് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയറുകളില്‍ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് സുരേഷ് ചന്ദ്രയുടെ വിലയിരുത്തല്‍. ഒരു ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്നു മണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അപകടം നടന്നത്. ‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി’, എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ കഴിഞ്ഞദിവസം പങ്കുവെച്ചത്. അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തില്‍ പരിക്കേറ്റിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയര്‍ച്ചി’ നിര്‍മിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അജിത്തിന്റെ കരിയറിലെ 62ാം ചിത്രമാണിത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...