Connect with us

ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍

News

ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍

ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമഒടിടികള്‍ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന് നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍. ഒടിടി ഇല്ലാതെയാവുന്നതോട് കൂടി മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘മലയാളത്തില്‍ നല്ല സിനിമകളുണ്ടാകുന്നതിനുവേണ്ടി വലിയ ശ്രമവും ഒടിടി ഇല്ലാതാകുന്നതോടെ നടക്കും. തിയേറ്ററില്‍! ഉടമകള്‍ മുടക്കിയതു കോടികളാണ്. അതു തിരിച്ചുകിട്ടാന്‍ വഴിയൊരുങ്ങും. ആയിരക്കണക്കിന് ആളുകളുടെ ജീവിതവും മെച്ചപ്പെടും. ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ തകര്‍ച്ചക്കല്ല, മറിച്ച് നല്ലകാലത്തിനാണ് തുടക്കമിടുന്നത്.

പല സിനിമകളില്‍ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ചില ഒടിടികളുടെ വിലയിരുത്തല്‍. 27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയില്‍ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തില്‍ താഴെ മാത്രമാണ്.

ഇടനിലക്കാരായ ഏജന്റുമാരാണ് നിര്‍മ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മത്രമല്ല ഒടിടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍ക്കും കമ്മീഷന്‍ കൊടുത്തു. ഇത്തരത്തില്‍ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്. വമ്പന്‍ ഹിറ്റ് സിനിമകള്‍ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.’ എന്നാണ് മാതൃഭൂമിയോട് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചത്.

Continue Reading
You may also like...

More in News

Trending