ലാലേട്ടന് പറയുന്നത് വെച്ചാണ് പേളി സുരേഷേട്ടനോടും ഷിയാസിനോടും അടുപ്പം കൂടിയത്… പേളിയുടെ ചീപ് കളിയെ കുറിച്ച് തുറന്നടിച്ച് അര്‍ച്ചന
കേരളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അവസാന ഘട്ടത്തിലേയ്ക്ക കടക്കുകയാണ്. ആറു മത്സരാര്‍ത്ഥികളുമായി ഷോ ഗ്രാന്‍ഡ് ഫിനാലയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ നിലവിലെ ശക്തമായൊരു മത്സരാര്‍ത്ഥിയാണ് പേളി മാണി. എന്നാല്‍ പേളി പല കളികളും കളിച്ചാണ് ബിഗ് ബോസ് ഹൗസില്‍ ഗ്രാന്‍ഡ് ഫിനാലയിലെത്തിയതെന്നാണ് പൊതുവെ ആക്ഷേപം. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായവര്‍ക്കും പേളിയെ കുറിച്ച് വലിയ അഭിപ്രായമില്ല. പുറത്തായവരും പേളിയുടെ ചീപ് കളിയെ കുറിച്ച് തുറന്നു പറയുന്നുണ്ട്…
ഇപ്പോഴിതാ ബ്ഗി ബോസ് ഹൗസില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അര്‍ച്ചന സുശീലനും പേളിയെ കുറിച്ച് തുറന്നടിക്കുന്നുണ്ട്. പേളി ഗെയിം ജയിക്കാന്‍ വേണ്ടി നന്നായി കളിക്കും. ബിഗ് ബോസിലേക്ക് ഏറ്റവും തയ്യാറെടുപ്പുകള്‍ നടത്തി വന്ന ആളാണ് പേളി. അതു കൊണ്ട് തന്നെ വളരെ ശക്തയായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അവര്‍. ക്യാമറ സ്പേസിനെക്കുറിച്ചൊക്കെ പേളിക്ക് വ്യക്തമായ ധാരണയുണ്ട്. ലാലേട്ടന്റെ സംസാരത്തില്‍ നിന്ന് സുരേഷേട്ടന് അത്യാവശ്യം ഫാന്‍ ബേസ് ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം പേളി സുരേഷേട്ടനുമായി നല്ല സൗഹൃദത്തിലായതെന്നും അര്‍ച്ചന പറയുന്നു.
പിന്നീട് സുരേഷട്ടനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളില്‍ പേളി സ്വീകരിച്ച നിലപാടൊന്നും എനിക്ക് വ്യക്തിപരമായി അംഗീകരിക്കാനാവുന്നതായിരുന്നില്ല. മൂന്നാമതൊരാള്‍ വന്ന് സുരേഷേട്ടനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോള്‍ അത് തെറ്റോ ശരിയോ എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പേളിക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതവള് ചെയ്തില്ല. ഇതിന്റെ പേരില്‍ ഒരു തവണ പേളിയെ താന്‍ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങള്‍ പ്രേക്ഷകരും കണ്ടിട്ടുണ്ടാവുമല്ലോ. ചോദ്യവും പറച്ചിലും കരച്ചിലും. അത് പേളിയുടെ ഇരയായി മാറല്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നതെന്നും അര്‍ച്ചന പറയുന്നു.
ആ വീട്ടില്‍ പേളി ഉണ്ടാക്കിയെടുത്ത മൂന്നു വാക്കുകള്‍ ഉണ്ട്. ടാര്‍ഗറ്റ് ചെയ്യുക, കോര്‍ണര്‍ ചെയ്യുക, അവഗണിക്കുക… പേളി പറഞ്ഞു പറഞ്ഞു ഈ വാക്കുകള്‍ എല്ലാവരുടെയും മനസ്സില്‍ കയറി. അവിടെ ആരും ആരെയും ഒന്നും ചെയ്യാറില്ല. എല്ലാവര്ക്കും അവരവരുടെ സ്പേസുണ്ട്. എന്നാല്‍ പേര്‍ളി എപ്പോഴും വെറുതെ പറയും, എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, കോര്‍ണര്‍ ചെയ്യുന്നു, അവഗണിക്കുന്നുവെന്നൊക്കെ. എന്നിട്ട് അടിയുണ്ടാക്കും. എല്ലാവരോടും അങ്ങോട്ട് പോയി ചൊറിഞ്ഞു ചൊറിഞ്ഞു വഴക്കുണ്ടാക്കും. മറ്റെയാള്‍ അവസാനം കണ്ട്രോള് പോയി എന്തെങ്കിലുമൊക്കെ പറയും. അതോടെ കരച്ചിലായി. ബഹളമായി. ആളുകളെ ജഡ്ജ് ചെയ്യുന്നതില്‍ മിടുക്കുള്ള ആളാണ് പേര്‍ളി. കൂട്ടത്തില്‍ ദുര്‍ബരായ സുരേഷിനേയും ഷിയാസിനേയും കൂടെ പേര്‍ളി കൂടെ നിര്‍ത്തിയത് വീട്ടിലെ സമവാക്യങ്ങളെ മാറ്റിമറിച്ചിരുന്നതായും അര്‍ച്ചന പറയുന്നു.
പേളിയാണ് ഷിയാസിനെ മണ്ടന്‍, പൊട്ടന് എന്നൊക്കെ വിളിച്ച് ആദ്യം കളിയാക്കിയത്. അവനും അതനുസരിച്ച് വഴക്കിടും, അടികൂടും, ഇരയായി കളിക്കും. പിന്നെ പിന്നെ വീട്ടില്‍ എല്ലാരും ഷിയാസിനെ കളിയാക്കാന്‍ തുടങ്ങി. അതേ ചൊല്ലി ഷിയാസ് ബഹളം വയ്ക്കാനും കരയാനുമൊക്കെ തുടങ്ങിയ ശേഷം പേളി അവനെ കളിയാക്കിയിട്ടില്ല. ലാലേട്ടന് പറഞ്ഞു ഷിയാസിന് പുറത്ത് ഫാന്സൊക്കെയുണ്ടെന്ന് അറിയുന്നതും അപ്പോള്‍ ആണ്. സുരേഷേട്ടനെ പേളി അനാവശ്യസമ്മര്ദ്ദത്തിലാക്കി എന്ന അഭിപ്രായം എനിക്കുണ്ട്. ഇപ്പോഴും പേളിയോടുള്ള വിധേയത്വത്തില്‍ നിന്നും സുരേഷേട്ടന് പുറത്തു വന്നിട്ടില്ല. ലാസ്റ്റ് വീക്ക് നോമിനേഷനിലൊക്കെ നമ്മള് കണ്ടത് അതാണ്. പേളി-സുരേഷേട്ടന് പ്രശ്നത്തില്‍ പുള്ളി വീണു പോയപ്പോള്‍ അദിതിയാണ് സുരേഷേട്ടനൊപ്പം നിന്നത് അതിനു ശേഷമാണ് പേളിയും അദിതിയും തമ്മില്‍ അകലുന്നതും. നീയല്ലേ സുരേഷേട്ടനെ തട്ടിക്കൊണ്ട് പോയത് എന്നൊക്കെ പേളി അദിതിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ തട്ടിക്കൊണ്ടുപോകാന്‍ സുരേഷേട്ടന് ഒരു വസ്തുവൊന്നുമലല്ലോ. ഇത്തരം പ്ലാനുകളോടും ഗെയിമുകളോടും തനിക്ക് യോജിപ്പില്ലെന്നും അര്‍ച്ചന പറയുന്നു.
പേളിക്കും ശ്രീനിഷിനും മാത്രമല്ല, അവിടെയുള്ള എല്ലാവര്ക്കും പ്രേമിക്കാനൊക്കെ അറിയാം. പക്ഷെ ഞങ്ങള്‍ക്കൊക്കെ പുറത്തു വന്നാലും നന്നായി ജീവിക്കണം എന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പ്രേമിക്കുക എന്നത് എനിക്ക് ചിന്തിക്കാവുന്ന കാര്യമല്ല. ഇതൊരു ഗെയിമാണ് അതിനെ അങ്ങനെ തന്നെ കാണണം. എന്നാല്‍ പേളിയും ശ്രീനിയും അത് ചെയ്തു. അവര്‍ കളിയില്‍ വിജയിക്കുന്നു. ഫിനാലെയില്‍ എത്തി. എന്നാല്‍ ജീവിതം എന്നാല്‍ ഈ ഒരു ബിഗ് ബോസ് ഷോ അല്ലല്ലോ എന്നും അര്‍ച്ചന പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...