
Social Media
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; ക്ഷണക്കത്ത് പുറത്ത്!
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; ക്ഷണക്കത്ത് പുറത്ത്!

യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപര്‍ണ ദാസ്. സത്യന് അന്തിക്കാടിന്റെ ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച അപര്‍ണ അന്‍വര്‍ സാദിഖിന്റെ മനോഹരം എന്ന ചിത്രത്തിലുടെയാണ് നായികയായി മാറിയത്. മലയാളത്തിനൊപ്പം തമിഴിലും സജീവമായ അപര്‍ണ വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
എന്നാല്‍ ഇപ്പോഴിതാ അപര്‍ണ ദാസും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദീപക് പറമ്പോലും വിവാഹിതരാകുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. അപര്‍ണയുടെയും ദീപക്കിന്റെ വിവാഹക്ഷണത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. താന്‍ സിംഗിള്‍ അല്ലെന്നും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ദീപക് അറിയിച്ചിരുന്നു. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രത്തിലെ സീനുകള്‍ അടക്കമുള്ള മീമുകളാണ്സോഷ്യല് മീഡിയയില്‍ പ്രചരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ലബിലെ രമേശന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിനീതിന്റെ തന്നെ തട്ടത്തിന് മറയത്തിലും തിരയിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. കണ്ണൂര്‍ സ്ക്വാഡിലെ വില്ലന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്തിയത്.
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാനേമന് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചെകുത്താന്റെ അടുക്കള, ഡെവിള്‍സ് കിച്ചണ്‍, ഗുണ കേവ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൊടൈക്കനാലിലെ നിഗൂഢതകള്‍ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രം ഒരോ നിമിഷവും പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ‘2018’ന്റെ 175 കോടിയെന്ന ആഗോള ബോക്സ് ഓഫീസ് റെക്കോര്‍ഡിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ വണ്‍ മില്യന്‍ ഡോളര്‍ കലക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡും മഞ്ഞുമ്മലിന് സ്വന്തം.
അതേസമയം, സീക്രട്ട് ഹോം ആണ് അപര്ണയുടേതായി അവസാനം റിലീസിനെത്തിയ സിനിമ. തന്റെ സിനിമാ വരവിനെ കുറിച്ചും അപര്‍ണ അടുത്തിടെ പറഞ്ഞിരുന്നു. സിനിമ കരിയര്‍ തുടങ്ങിയ ഘട്ടത്തിലാണ് കോവിഡിന്റെ വരവ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വെറുതേയിരിക്കേണ്ടി വന്നല്ലോ എന്ന് വലിയ വിഷമമായി മാറിയിരുന്നു. എന്നാല്‍ കോവിഡ് കഴിഞ്ഞ് വീണ്ടും സിനിമ ‘ഓണ്‍ ആയിത്തുടങ്ങിയ സമയത്താണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് ബീറ്റ്സ് തേടി വരുന്നത്.
കോയമ്പത്തൂരില്‍ പഠിച്ചത് കൊണ്ട് മാത്രം തനിക്ക് തമിഴ് അത്യാവശ്യം അറിയാമായിരുന്നു. അങ്ങനെയാണ് ബിസ്റ്റിന്റെ സംവിധായകനെ ചെന്ന് കണുന്നതും തമിഴില്‍ സംസാരിച്ചതും. അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് അന്യഭാഷയിലെ തുടക്കം. അങ്ങനെ വളരെ വലിയൊരു പ്രൊഡക്ഷന്്റെ ഭാഗമായിരിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്റെ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രവും ബീസ്റ്റും ഒരേ സമയത്താണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് അവ രണ്ടും തന്റെ മൂന്നാമത്തെ ചിത്രമാണ്. തുടരെ സിനിമ കിട്ടണം എന്ന നിര്‍ബന്ധമില്ല തനിക്ക് പക്ഷേ തന്നെ ആളുകള്‍ ഓര്‍ക്കണം എന്ന വാശിയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...