Connect with us

എന്റെ സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആടുജീവിതം കാണണമെന്നത്, എന്നാല്‍ 2021ല്‍ മരിച്ചു, ഹൃദയഭേദകമായ കുറിപ്പിന് മറുപടിയുമായി പൃഥ്വിരാജ്

Social Media

എന്റെ സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആടുജീവിതം കാണണമെന്നത്, എന്നാല്‍ 2021ല്‍ മരിച്ചു, ഹൃദയഭേദകമായ കുറിപ്പിന് മറുപടിയുമായി പൃഥ്വിരാജ്

എന്റെ സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആടുജീവിതം കാണണമെന്നത്, എന്നാല്‍ 2021ല്‍ മരിച്ചു, ഹൃദയഭേദകമായ കുറിപ്പിന് മറുപടിയുമായി പൃഥ്വിരാജ്

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തെത്തി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി സിനിമ രാജ്യമെമ്പാടും മികച്ച പ്രതികരണമാണ് നേടുന്നത്. ഈ അവസരത്തില്‍ ഒരു പ്രേക്ഷകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പും അതിന് പൃഥ്വി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

ഒടുവില്‍ ആടുജീവിതം ഇങ്ങെത്തിയിരിക്കുകയാണ്. എന്റെ സഹോദരന്‍ ഇതിനായി ഏറെ വര്‍ഷങ്ങള്‍ സ്വപ്നം കണ്ടു. എന്നാല്‍ 2021 സെപ്തംബറില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെട്ടു. മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആവേശം പ്രകടമായിരുന്നു. സിനിമ കാണാന്‍ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍,’ എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിനൊപ്പം സഹോദരന്റെ ഒരു വീഡിയോയും പ്രേക്ഷകന്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ സഹോദരന്‍, ആടുജീവിതത്തിന്റെ ഷൂട്ടിങ് വേളയില്‍ കൊവിഡ് പ്രതിസന്ധികള്‍ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതും സിനിമയിലൂടെ പൃഥ്വിരാജ് ദേശീയ പുരസ്‌കാരം നേടുമെന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം.

പ്രേക്ഷകന്റെ കുറിപ്പിന് പിന്നാലെ പൃഥ്വി മറുപടി നല്‍കിയിട്ടുമുണ്ട്. നിങ്ങളുടെ നഷ്ടത്തില്‍ പങ്കുചേരുന്നു. അദ്ദേഹം മറ്റെവിടെയെങ്കിലും നിന്ന് ഇതൊക്കെ കാണുന്നുണ്ടാകുമെന്നും ഇതോര്‍ത്ത് അദ്ദേഹം അഭിമാനപ്പെടുണ്ടാകുമെന്നും പൃഥ്വി കുറിച്ചു.

അതേസമയം ആടുജീവിതം സിനിമ 50 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളില്‍ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതില്‍ സംശയമില്ല.

More in Social Media

Trending

Recent

To Top