Connect with us

പ്രണയ സാഫല്യം; അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി!

Malayalam

പ്രണയ സാഫല്യം; അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി!

പ്രണയ സാഫല്യം; അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി!

യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപര്‍ണ ദാസ്. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച അപര്‍ണ അന്‍വര്‍ സാദിഖിന്റെ മനോഹരം എന്ന ചിത്രത്തിലുടെയാണ് നായികയായി മാറിയത്. മലയാളത്തിനൊപ്പം തമിഴിലും സജീവമായ അപര്‍ണ വിജയ്‌ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ അപര്‍ണാ ദാസും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദീപക് പറമ്പോലും വിവാഹിതരായിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായി ആയിരുന്നു ചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപര്‍ണയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപര്‍ണയുടെയും ദീപക്കിന്റെ വിവാഹക്ഷണത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്നുള്ള വിവരം പുറംലോകമറിയുന്നത്.

എന്നാല്‍ ഇത് ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരിക്കുമെന്നും പലരും തെറ്റിദ്ധരിച്ചിരുന്നു. താന്‍ സിംഗിള്‍ അല്ലെന്നും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ദീപക് അറിയിച്ചിരുന്നു. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ രമേശന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിനീതിന്റെ തന്നെ തട്ടത്തിന്‍ മറയത്തിലും തിരയിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്തിയത്.

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം, സീക്രട്ട് ഹോം ആണ് അപര്‍ണയുടേതായി അവസാനം റിലീസിനെത്തിയ സിനിമ. തന്റെ സിനിമാ വരവിനെ കുറിച്ചും അപര്‍ണ അടുത്തിടെ പറഞ്ഞിരുന്നു. സിനിമ കരിയര്‍ തുടങ്ങിയ ഘട്ടത്തിലാണ് കോവിഡിന്റെ വരവ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വെറുതേയിരിക്കേണ്ടി വന്നല്ലോ എന്ന് വലിയ വിഷമമായി മാറിയിരുന്നു. എന്നാല്‍ കോവിഡ് കഴിഞ്ഞ് വീണ്ടും സിനിമ ‘ഓണ്‍ ആയിത്തുടങ്ങിയ സമയത്താണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് ബീറ്റ്‌സ് തേടി വരുന്നത്.

കോയമ്പത്തൂരില്‍ പഠിച്ചത് കൊണ്ട് മാത്രം തനിക്ക് തമിഴ് അത്യാവശ്യം അറിയാമായിരുന്നു. അങ്ങനെയാണ് ബിസ്റ്റിന്റെ സംവിധായകനെ ചെന്ന് കണുന്നതും തമിഴില്‍ സംസാരിച്ചതും. അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് അന്യഭാഷയിലെ തുടക്കം. അങ്ങനെ വളരെ വലിയൊരു പ്രൊഡക്ഷന്‍്‌റെ ഭാഗമായിരിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്റെ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രവും ബീസ്റ്റും ഒരേ സമയത്താണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് അവ രണ്ടും തന്റെ മൂന്നാമത്തെ ചിത്രമാണ്. തുടരെ സിനിമ കിട്ടണം എന്ന നിര്‍ബന്ധമില്ല തനിക്ക് പക്ഷേ തന്നെ ആളുകള്‍ ഓര്‍ക്കണം എന്ന വാശിയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top