
Social Media
ഷൂട്ടിംഗിനിടെ തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് പോയി കുശലം പറഞ്ഞ് മമ്മൂട്ടി; വൈറലായി വീഡിയോ
ഷൂട്ടിംഗിനിടെ തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് പോയി കുശലം പറഞ്ഞ് മമ്മൂട്ടി; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദഹേത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് പോയി കുശലം പറയുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലായി മാറുന്നത്.
‘കാതല്‍’ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ നിമിഷമാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ചിരിക്കുന്നത്. വരാന്തയില്‍ ഇരിക്കുന്ന വയോധികയോടും അവരുടെ കുടുംബാംഗങ്ങളോടും മമ്മൂട്ടി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
സ്കൂട്ടറില്‍ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടില്‍ മമ്മൂട്ടിയും ഷൂട്ടിംഗ് സംഘവും കയറിയത്. അടുത്ത ഷോട്ട് ആകുന്നത് വരെ മമ്മൂട്ടി അവിടെ സംസാരിച്ച് നില്‍ക്കുകയായിരുന്നു.
അപ്രതീക്ഷിതമായി മമ്മൂട്ടിയെയും ഷൂട്ടിംഗ് സംഘത്തെയും കണ്ടപ്പോള്‍ വീട്ടുകാര്‍ ഞെട്ടിയെങ്കിലും താരം അവരോടൊക്കെ സൗഹൃദപരമായി സംസാരിക്കുകയായിരുന്നു. വരാത്തയില്‍ ഇരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്.
പ്രായമായതിനാല്‍ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്ന് പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി തരാന്‍ പറയാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വീട്ടുകാരെല്ലാവരോടും വിശേഷങ്ങള്‍ തിരക്കിയതിന് ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...