
News
നടി ആലീസ് ക്രിസ്റ്റിയുടെ പരാതി; ‘ആടുജീവിതം’ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്
നടി ആലീസ് ക്രിസ്റ്റിയുടെ പരാതി; ‘ആടുജീവിതം’ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്
Published on

റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ ‘ആടുജീവിതം’ സിനിമയുടെ വ്യാജ പതിപ്പ് എത്തിയിരുന്നു. എങ്കിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തി മുന്നേറ്റം തുടരുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും നേടിയിരിക്കുകയാണ്.
ഇതിനിടെ ആടുജീവിതം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. ആറന്മുള മാലക്കര സ്വദേശി ജോസഫ് കെ. ജോണിന് (37) എതിരെയാണ് കേസ്. സിനിമ പ്രദര്‍ശിപ്പിച്ച ചെങ്ങന്നൂര്‍ സീ സിനിമാസ് തിയേറ്ററിന്റെ ഉടമ ബാബുവാണ് പരാതി നല്‍കിയത്.
വ്യാഴാഴ്ച രാത്രി 11.25ന്റെ സെക്കന്‍ഡ് ഷോയ്ക്കിടെയാണ് സംഭവം. തിയേറ്ററിലുണ്ടായിരുന്ന സിനിമ-സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം ഉടമയെ അറിയിക്കുകയായിരുന്നു. ആലീസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
താനും ഭര്‍ത്താവും ചെങ്ങന്നൂരുള്ള തിയേറ്ററില്‍ ആടുജീവിതം കാണാന്‍ പോയപ്പോള്‍ പുറകിലിരുന്ന ആള് ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും, ഉടന്‍ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...