പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി; നജീബ്

ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. 16 വര്‍ഷത്തെ ബ്ലസ്സെിയുടെയും പൃഥ്വിരാജിന്റെയും കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപേരില്‍ ബിഗ് സ്ക്രീനില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ താന്‍ അനുഭവിച്ച ജീവിതം സ്ക്രീനില്‍ കാണാന്‍ എത്തിയ നജീബിന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
‘സന്തോഷമുണ്ട്. സിനിമ കാണാന്‍ പോവുകയാണ്. ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാന്‍ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാന്‍ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാന്‍ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി.
അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോണ്‍ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു’, എന്നാണ് എറണാകുളത്തെ തിയേറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രീ സെയിലിലും വലിയ മുന്നേറ്റം ചിത്രം നടത്തിയിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര് റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...