
Malayalam
‘മാപ്പ് പറഞ്ഞ് കലാജീവിതം അവസാനിപ്പിച്ച് പോകുന്നതാണ് നല്ലത്’; വിമര്‍ശനവുമായി അരിത ബാബു
‘മാപ്പ് പറഞ്ഞ് കലാജീവിതം അവസാനിപ്പിച്ച് പോകുന്നതാണ് നല്ലത്’; വിമര്‍ശനവുമായി അരിത ബാബു

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണെന്ന് അരിത പറഞ്ഞു. കലാമേഖലയില്‍ വിഷത്തിന്റെ വിത്തു പാകുന്ന സത്യഭാമ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലതെന്നും അരിത പറഞ്ഞു.
അരിത ബാബുവിന്റെ കുറിപ്പ് ഇങ്ങനെ;
”ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.
പ്രശസ്ത കലാകാരന് ശ്രീ. RLV രാമകൃഷ്ണനെതിരെ അധിക്ഷേപ വര്‍ത്തമാനം നടത്തിയ നിങ്ങളെ സ്ത്രീയെന്നു പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിനു അപമാനമാണ്.
സര്‍വ്വമേഖലകളിലും കൊടികുത്തിവാഴുന്ന ജാതീയതക്കെതിരായ പരസ്യമായ പോരാട്ടത്തിലാണെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം നെറുകേടുകളും നമുക്കു ചുറ്റും താണ്ഡവമാടുന്നത് കണ്ടില്ലെന്ന് നടിക്കുവാന്‍ നമുക്കാവില്ല.”
”കാരണം ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ മതിമറന്ന് ആനന്ദം കണ്ടെത്തി തീരുന്നത് കലാമേഖലയിലാണ്. അവിടെ വിഷത്തിന്റെ വിത്തുപാകുന്ന സത്യഭാമേ നിങ്ങള്‍ ഈ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി കേരള ജനതയോട് മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.
#With_you_RLV_Ramakrishnan. നിങ്ങളെ ഈ സമൂഹത്തില്‍ അപമാനിക്കുന്നവരുടെ മുന്നില്‍ വിട്ടു കളയാന്‍ മലയാളികള്‍ക്ക് ആവില്ല കാരണം നിങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട മണി ചേട്ടന്റെ അനുജന് കൂടിയാണ്.”
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...