Connect with us

പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍; മീനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാവ്യാ മാധവന്‍

Malayalam

പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍; മീനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാവ്യാ മാധവന്‍

പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍; മീനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാവ്യാ മാധവന്‍

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി കുറച്ച് വര്‍ഷങ്ങള്‍ ആയതേയുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തിട്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ പഠനത്തിലാണ് മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അച്ഛന്റെ സിനിമയിലെ സീനുകള്‍ ഉള്‍പ്പെടുത്തി മുമ്പ് ടിക്ക് ടോക്കൊക്കെ ചെയ്തിരുന്നു മീനാക്ഷി.

മീനാക്ഷിയുടെ 24ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തില്‍ കാവ്യ മാധവന്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ എന്നാണ് കാവ്യ കുറിച്ചത്. ഏതാനും കുടുംബചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ കമന്റ് ബോക്‌സ് ഓഫ് ആയതിനാല്‍ തന്നെ കമന്റ് ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

എന്നാല്‍ ഈ ചിത്രങ്ങള്‍ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയുമെല്ലാം ഫാന്‍സ് പേജുകളിലൂടെ വൈറലായിട്ടുണ്ട്. ഇതിലെല്ലാം നിരവധി പേരാണ് തങ്ങളുടെ മീനൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം, മഞ്ജു വാര്യര്‍ ആശംസകളോ പോസ്റ്റുകളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. നിലവില്‍ ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.

മകള്‍ മീനാക്ഷിയെ കുറിച്ച് ദിലീപ് പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. മീനൂട്ടിയ്ക്ക് ഒരുപദേശവും കൊടുക്കാനാകില്ല. ഞാന്‍ അമ്മാതിരി തോന്ന്യവാസം കാണിച്ചിട്ടുള്ള ആളായത് കൊണ്ട്. എന്റെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആള്‍ക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്, അതോണ്ട് ഉപദേശിക്കാനൊന്നും സാധിക്കില്ല. മീനാക്ഷിയോട് ശരിയാണോ തെറ്റാണോ എന്നേ പറയാന്‍ പറ്റൂ. അല്ലാതെ ഇന്നയാളെ വിവാഹം കഴിക്കാനെ പറ്റുള്ളൂവെന്നൊന്നും എനിക്ക് പറയാനാകില്ല.

മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള്‍ ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്.

എനിക്കവളോടുള്ള ബഹുമാനമെന്തെന്നാല്‍ ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ പാസായത്. ഒരു വര്‍ഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവള്‍ എന്‍ട്രന്‍സ് പാസായി. അവള്‍ക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കുഴപ്പമില്ല, പോയി നോക്കെന്ന് ഞാന്‍ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാന്‍ തുടങ്ങി.

ഒരിക്കല്‍ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞ ശേഷം മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കല്‍ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകര്‍ കണ്ടിട്ടില്ല. പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. സിനിമയിലെത്തിയില്ലെങ്കില്‍ പോലും നിരവധി ആരാധകരാണ് ഇന്ന് മീനാക്ഷിയ്്ക്കുള്ളത്.

More in Malayalam

Trending

Recent

To Top