
Bollywood
‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്
‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്
Published on

രണ്‍ദീപ് ഹൂഡയുടെ ചിത്രം ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ഇന്നാണ് തിയേറ്ററുകളില്‍ എത്തുക. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാകേഷ് സിംഗ് യാദവ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധിയെ വിമര്‍ശിക്കുക എന്നതാണ് ഈ സിനിമയുടെ നേരിട്ടുള്ള ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മറ്റൊരു ആരോപണം . സിനിമ രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുമെന്നും , സിനിമയുടെ റിലീസ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും ചിത്രം നിരോധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കണമെന്നും രാകേഷ് സിംഗ് യാദവ് പറയുന്നു.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...