Connect with us

ഐശ്വര്യയുടെ കാമുകന്‍മാര്‍ക്കൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകള്‍

Bollywood

ഐശ്വര്യയുടെ കാമുകന്‍മാര്‍ക്കൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകള്‍

ഐശ്വര്യയുടെ കാമുകന്‍മാര്‍ക്കൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നാല്‍ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിളളലുകള്‍ വീണിട്ടുണ്ട്.

വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമീപകാലത്തായി നടന്ന പല സംഭവങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന നടിയാണ് ഐശ്വര്യ റായ്. നടന്‍ സല്‍മാന്‍ ഖാനുമായുണ്ടായ പ്രണയവും ബ്രേക്കപ്പുമാണ് ഇതിന് കാരണമായത്.

1997 ലാണ് ഐശ്വര്യയും സല്‍മാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അടുത്ത ഇവര്‍ കടുത്ത പ്രണയത്തിലായി. അന്ന് പലരും മുന്‍കൂട്ടി കണ്ടത് പോലെ തന്നെയാണ് ഈ ബന്ധത്തില്‍ സംഭവിച്ചത്. സ്വഭാവ രീതികളില്‍ തീര്‍ത്തും വ്യത്യസ്തരാണ് അഭിഷേകും ഐശ്വര്യയും. മുന്‍കോപക്കാരനും ബാഡ് ബോയ് ഇമേജുമുള്ള സല്‍മാന്‍ ഖാനൊപ്പം അധിക കാലം മുന്നോട്ട് പോകാന്‍ ഐശ്വര്യക്ക് കഴിഞ്ഞില്ല.

മദ്യപാനം, സെറ്റുകളില്‍ വന്നുള്ള ശല്യം തുടങ്ങിയവ കടുത്തതോടെ ബന്ധം ഉപേക്ഷിക്കാന്‍ ഐശ്വര്യ റായ് തീരുമാനിച്ചു. ഐശ്വര്യയെ തിരിച്ച് നേടാന്‍ സല്‍മാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. സല്‍മാനെതിരെ പരസ്യമായി ആരോപണങ്ങളും ഐശ്വര്യ റായ് ഉന്നയിച്ചു. സല്‍മാനുമായി അകന്ന ശേഷം നടി വികേവ് ഒബ്‌റോയുമായി ഐശ്വര്യ അടുത്തു. ഇതില്‍ വിവേക് ഒബ്‌റോയിയോട് ദേഷ്യം തോന്നിയ സല്‍മാന്‍ നടന്റെ അവസരങ്ങള്‍ ഇല്ലാതാക്കി കരിയര്‍ നശിപ്പിച്ചു.

അന്ന് അഭിഷേക് ബച്ചന്‍ ചിത്രത്തിലേ ഇല്ല. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അഭിഷേകുമായി ഐശ്വര്യ അടുക്കുന്നത്. ഐശ്വര്യ തന്റെ ഭാര്യയാകുമെന്ന് അഭിഷേക് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നതിന് ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കോഫി വിത്ത് കരണ്‍ എന്ന ഷോയിലെ ദൃശ്യങ്ങളാണിത്. അഭിഷേക് ബച്ചനും പ്രീതി സിന്റയുമാണ് അന്ന് അതിഥികളായെത്തിയത്.

ഐശ്വര്യയുടെ മുന്‍കാമുകന്‍മാരായ സല്‍മാന്‍ ഖാനെക്കുറിച്ചും വിവേക് ഒബ്‌റോയിയെക്കുറിച്ചും ഷോയില്‍ ചോദ്യം വന്നു. ഒരു ഇലവേറ്ററില്‍ സല്‍മാനും വിവേക് ഒബ്‌റോയ്ക്കുമൊപ്പം കൂടുങ്ങി. നിശബ്ദത ഒഴിവാക്കാന്‍ ആ സമയത്ത് എന്താണ് നിങ്ങള്‍ സംസാരിക്കുക എന്നായിരുന്നു ഷോയില്‍ വന്ന ചോദ്യം. വിവേക് സല്‍മാനെ കണ്ടു. സല്‍മാന്‍ വിവേകിനെ പിടിച്ച് വിഴുങ്ങി എന്ന് താന്‍ പറയുമെന്ന് അഭിഷേക് വ്യക്തമാക്കി.

ഇത് താന്‍ തമാശയായി പറഞ്ഞതാണെന്നും വിവേക് ഒബ്‌റോയ് ഇത് കാര്യമാക്കരുതെന്നും അഭിഷേക് കൂട്ടി ചേര്‍ത്തു. അഭിഷേകിന്റെ തമാശ കലര്‍ന്ന മറുപടി അന്ന് ഏവരെയും ചിരിപ്പിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഐശ്വര്യ റായുടെ ഭര്‍ത്താവായി അഭിഷേക് ബച്ചനെത്തി. എന്നാല്‍ വിവേക് ഒബ്‌റോയിയോട് ചെയ്ത പോലെ അഭിഷേകിനെതിരെ സല്‍മാന്‍ വന്നില്ല. അപ്പോഴേക്കും നടന്‍ എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തകളാണ് വൈറലായി മാറുന്നത്. തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ലെന്നും തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ടെന്നാണ് അഭിഷേക് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ആ വഴക്കുകളൊന്നും സീരിയസായി മാറാറില്ലെന്നും താരം പറയുന്നുണ്ട്. 2007 ലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരായത്.

2016ല്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളോട് വഴക്കിനെക്കുറിച്ച് ചോദിക്കുന്നത്. ഇതിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി എല്ലാ ദിവസവും എന്നായിരുന്നു. പക്ഷെ അത് കൂടുതലും അഭിപ്രായ വ്യത്യാസങ്ങളായിരിക്കും, വഴക്കുകളല്ലെന്നും അതൊന്നും സീരിയസ് അല്ലെന്നും ആരോഗ്യപരമാണെന്നും അഭിഷേക് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ദാമ്പത്യ ജീവിതം ബോറിംഗ് ആവുമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.

More in Bollywood

Trending