അനാര്‍ക്കലി മരിക്കാര്‍, ലുക്മാന് അവറാന്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘സുലൈഖ മന്‍സില്‍.’ ഒരു കല്ല്യാണവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ സുലൈഖ മന്‍സില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രകൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ലുക്മാന്.
ക്ലൈമാക്സ് രംഗത്തെ സുലൈമാനി സീന്‍ കുറച്ച് ക്രിഞ്ച് ആവുമോയെന്ന് തനിക്ക് തോന്നിയിരുണെന്നാണ് ലുക്മാന് പറയുന്നത്. പിന്നീട് ചെമ്പന്‍ വിനോദ് ആണ് സീനിലെ ചില മാറ്റങ്ങള്‍ പറഞ്ഞ് തന്നതെന്നും ലുക്മാന് പറയുന്നു.
‘സുലൈഖ മന്‍സിലിലെ സുലൈമാനി സീന്‍ കുറച്ച് ക്രിഞ്ച് ആണോ എന്ന് ആലോചിച്ചിരുന്നു. അങ്ങനെ ഒരു കണ്‍ഫ്യൂഷനിലാണ് ആ സീന്‍ ചെയ്യുന്നത്. ആ സീന്‍ ചെയ്യുമ്പോള്‍ ഡയറക്ടര്‍ അഷ്റഫ്ക്കയും ചെമ്പന്‍ ചേട്ടനുമൊക്കെയുണ്ട്. ചെമ്പന്‍ ചേട്ടനാണ് പഞ്ഞത് ഒരു പുതീന കൂടി ഇട്ടാല്‍ റാഹത്ത് ആയി എന്ന് കൂടി പറഞ്ഞോളാന്‍.
എന്തായാലും ക്രിഞ്ച് ആണ് കുറച്ചുകൂടി ക്രിഞ്ചിക്കോ എന്നാണ് ചേട്ടന് പറഞ്ഞത്. അതൊക്കെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാവും എന്നും ചേട്ടന് പറഞ്ഞു.’
എന്തോ ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ആ സീന്‍ വര്‍ക്കായി. അതില്‍ ലൈറ്റ് ഓഫ് എന്ന് പറഞ്ഞ്, അനാര്‍ക്കലിയുടെ കഥാപാത്രം വരുന്ന സീന്‍ ഉണ്ട്. ആ സമയത്ത് രണ്ട് പേരും നോക്കുന്ന സമയത്ത് എന്താണ് മനസില്‍ എന്ന് ഓര്‍മയില്ല. ആ ചിത്രത്തിന്റെ ക്യാമറ കണ്ണന് പട്ടേരിയാണ്. ആ സീനില്‍ പുള്ളി നല്ല കലക്കന്‍ ഫ്രേമാണ് വെച്ചത്.’എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ ലുക്മാന് പറഞ്ഞത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...