നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ നിരോധിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി; ബോണ്ട് താരത്തിന് പിഴ ചുമത്തി കോടതി
Published on

2023 നവംബറില്‍ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ നിരോധിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങിയ ബോണ്ട് താരം പിയേഴ്സ് ബ്രോസ്നന് വ്യായാഴാഴ്ച കുറ്റം സമ്മതിച്ചു. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് നടന് നിരോധിക്കപ്പെട്ട സ്ഥലത്ത് പ്രവേശിച്ചുവെന്ന് മനസിലായത്.
വ്യോമിംഗിലെ മാമോത്ത് കോടതി ബ്രോസ്നന്‍ക്ക് 500 ഡോളര്‍ പിഴ ചുമത്തുകയും പാര്‍ക്കിനെ പിന്തുണയ്ക്കുന്ന സ്ഥാപനമായ യെല്ലോസ്റ്റോണ്‍ ഫോറെവറിലേക്ക് ഏപ്രില്‍ 1നകം 1,000 ഡോളര്‍ സംഭാവന നല്‍കാനും ഉത്തരവിട്ടു. പ്രൊസിക്യൂഷന് നടന് 5000 രൂപയാണ് പിഴ ചുമത്താന്‍ വാദിച്ചതെങ്കിലും കുറ്റം സമ്മതിച്ചതിനാല്‍ പിഴ 1500 ഡോളറാക്കുകയായിരുന്നു.
വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരം ക്ഷമാപണം നടത്തിയിരുന്നു. ‘എന്റെ ആവേശം കാരണമാണ് ഒരു തെറ്റ് പറ്റിയത്. നമ്മുടെ പ്രകൃതിയോടും ലോകത്തോടും അങ്ങേയറ്റം ബഹുമാനവും സ്നേഹവും ഉള്ള ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണ് ഞാന്‍.ചെയ്ത തെറ്റിന് മാപ്പ് പറയുന്നു’ പിയേഴ്സ് ബ്രോസ്നന് എഴുതി.
പാര്‍ക്ക് അധികൃതര്‍ നല്കിയ വിവരം അനുസരിച്ച് 70 കാരനായ ബ്രോസ്നന് നവംബര്‍ 1 വ്യോമിംഗ്മൊണ്ടാന ലൈനിന് സമീപമുള്ള യെല്ലോസ്റ്റോണിന്റെ വടക്കന്‍ ഭാഗത്തുള്ള മാമോത്ത് ടെറസസിലെ പ്രവേശന പരിധി കടന്ന് പിയേഴ്സ് ബ്രോസ്നന് പോവുകയും ഫോട്ടോയെടുക്കുകയും ചെയ്തു. വ്യക്തിപരമായ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പാര്‍ക്കിലെത്തിയതെന്നും സിനിമാ ജോലികള്‍ക്കല്ലെന്നും വ്യോമിംഗിനായുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....