Connect with us

ലൈം ഗികാരോപണ കേസ്; സ്‌ക്വിഡ് ഗെയിം താരം കുറ്റക്കാരന്‍; തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

News

ലൈം ഗികാരോപണ കേസ്; സ്‌ക്വിഡ് ഗെയിം താരം കുറ്റക്കാരന്‍; തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

ലൈം ഗികാരോപണ കേസ്; സ്‌ക്വിഡ് ഗെയിം താരം കുറ്റക്കാരന്‍; തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ ആരോപിതനായ കൊറിയന്‍ നടന്‍ ഓ യൂങ് സൂകുറ്റക്കാരനെന്ന് കണ്ടെത്തി പ്രാദേശിക കോടതി. 2017ല്‍ നടന്ന സംഭവത്തിലാണ് നടന്‍ കുറ്റക്കാരനെന്ന് കോടതി പറഞ്ഞിരിക്കുന്നത്. എട്ടുമാസം തടവും 40 മണിക്കൂര്‍ ബോധവത്കരണ ക്ലാസുമാണ് സൂവിന് നല്‍കിയിരിക്കുന്ന ശിക്ഷ.

നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരിയുടെ അഭ്യര്‍ത്ഥനയേത്തുടര്‍ന്ന് അധികൃതര്‍ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.

വിചാരണ വേളയില്‍, പരാതിക്കാരിയുടെ സാക്ഷ്യത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോന്‍ജു ഊന്നിപ്പറഞ്ഞു. യുവതിയുടെ വിശദീകരണം യഥാര്‍ത്ഥവും യഥാര്‍ത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു.

കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സര്‍ക്കാര്‍ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചു. 50 വര്‍ഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്‌ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ്.

സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാര്‍ത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വന്‍ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകള്‍ വന്‍തുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ഗെയിമില്‍ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. സീരീസിന്റെ രണ്ടാം ഭാഗം ഉടനെത്തും എന്നാണ് റിപ്പോര്‍ട്ട്.

More in News

Trending

Recent

To Top