
Malayalam Breaking News
റോയിയും ക്ലാരയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു….
റോയിയും ക്ലാരയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു….
Published on

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് റോയിയും ക്ലാരയും. കുഞ്ചാക്കോ ബോബനെയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദനന്‍ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേന തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ്. പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
“ഇന്നത്തെ സമൂഹത്തിലെ മഹാവിപത്തുകളിലൊന്നായ ഈഗോയുടെ ദൂഷ്യവശങ്ങള്‍ മുഴുനീള ഹാസ്യ ചിത്രത്തിലൂടെ വരച്ചുകാട്ടിയ എന്റെ സുഹൃത്തും സഹോദരിയുമായി സൗമ്യ സദാനന്ദന് ടീൗ ടമറമിമിറമി ഒരായിരം അഭിനന്ദനങ്ങള്‍…. റോയും ക്ലാരയും നമ്മള് തന്നെയല്ലേ എന്ന് ചിന്തിച്ചു പോകുന്നു… നമ്മുക്ക് ഷംസൂനെ പോലൊരു കൂട്ടുകാരന് ഇല്ലയോ എന്ന് ആലോചിച്ചു പോകുന്നു.. നമ്മളും അമ്മയോടും ഭാര്യയോടും ഇതുപോലെ കള്ളം പറഞ്ഞിട്ടില്ലയോ എന്ന് സ്വയം ചോദിച്ചു പോകുന്നു… കുട്ടപ്പായിയും പ്രൊഫസര്‍ കുരുവിയും കോര ഇളയപ്പന്മാരാലും സമൃദ്ധമാണല്ലോ നമ്മുടെ സൗഹൃദങ്ങളും എന്നും ചിന്തിച്ചു പോവുന്നു.. എല്ലാം കൊണ്ടും നമ്മുക്കിടയിലുള്ള ഒരു സിനിമയായി മാംഗല്യം തന്തുനാനേന കാണാം…
തൊടുപുഴയുടെ ഗ്രാഭംഗി കോറിയിട്ട ചിത്രീകരണം… കഥാപാത്രങ്ങളെല്ലാം നമ്മുക്കിടയില്‍ ജീവിക്കുന്നവര്‍… സൗ മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചു… പ്രിയ സുഹൃത്ത് സയനോര ഫിലിപ്പ് ഒരു മികച്ച സംഗീത സംവിധായികയാണെന്ന് ഒന്നു കൂടി ഉറപ്പിച്ചു… എല്ലാം കൊണ്ടും ഒരു രീാുഹലലേ ലിലേൃമേശിലൃ എന്ന് ഈ സിനിമയെ വിലയിരുത്താം… ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പിന്നണി പ്രവര്‍ത്തകര്‍ക്കും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്കും എല്ലാവിധ ആശംസകളും….”
കുഞ്ചാക്കോ ബോബനും നിമിഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബനും നിമിഷയും റോയും ക്ലാരയും എന്ന ഭാര്യാ ഭര്ത്താക്കന്മാരെയാണ് അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രം. ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്, റോണി ഡേവിഡ്, സൗബിന് ഷാഹിര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു. ടോണിയാണ് തിരക്കഥ. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണം.
Mangalyam Thanthu Nanena gets theater hits
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...