
Social Media
എല്ലാവര്ക്കും ഒരു പ്രചോദനമായ ഗായിക; ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് അമിത് ഷാ
എല്ലാവര്ക്കും ഒരു പ്രചോദനമായ ഗായിക; ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് അമിത് ഷാ

ഗായിക ആശാ ഭോസ്ലേയെ വസതിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഏവര്‍ക്കും പ്രചോദനമായ ഗായികയാണ് ആശാ ഭോസ്ലെയെന്ന് ഷാ പറഞ്ഞു. ആശാ തായ് എന്നാണ് അമിത് ഷാ എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ ഗായികയെ വിശേഷിപ്പിച്ചത്.
‘അവരെ കണ്ടുമുട്ടുന്നത് എപ്പോഴും ആനന്ദകരമായ അനുഭവമാണ്. മുംബൈയില്‍ വെച്ച് ഇന്ത്യന്‍ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് അവരുമായി സമ്പന്നമായ ഒരു ചര്‍ച്ച നടത്തി. അവര്‍ എല്ലാവര്ക്കും ഒരു പ്രചോദനമാണ്, അവരുടെ ശബ്ദം നമ്മുടെ സംഗീത വ്യവസായത്തിന് അനുഗ്രഹമാണ്.’ അമിത് ഷാ എഴുതി.
ആശാ ഭോസ്ലേയുടെ അനുഗ്രഹം തേടിയ അദ്ദേഹം അവരുടെ ഫോട്ടോബയോഗ്രഫിയായ ബെസ്റ്റ് ഓഫ് ആശ എന്ന പുസ്തകവും പ്രകാശനം ചെയ്തു. വിഖ്യാത ഫോട്ടോഗ്രാഫര്‍ ഗൗതം രാജധ്യക്ഷ പകര്‍ത്തിയ ആശാ ഭോസ്ലെയുടെ ചിത്രങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
കൂടിക്കാഴ്ചയ്ക്കിടെ ഹം ദോനോ എന്ന ചിത്രത്തിലെ അഭി ന ജാവോ എന്ന ഗാനം ആശോ ഭോസ്ലേ ആലപിച്ചു. ഇതിന്റെ വീഡിയോ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. ആശാ ഭോസ്ലേയുടെ കൊച്ചുമകള്‍ സനായ് ഭോസ്ലേ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...