തൃശൂരില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിയ മലയാളികളെ…ലോകം മുഴുവന്‍ ഉള്ള മലയാളീ സഹോദരങ്ങളേ ഞാന്‍ ഇന്ന് തിരഞ്ഞെടുപ്പിനായി തൃശ്ശൂരില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേയ്ക്ക് ഇറങ്ങുകയാണ്.
യുദ്ധതിനും ഗുസ്തിക്കും ഒന്നും അല്ല,മത്സരത്തിന്..ആരോഗ്യപരമായ മത്സരത്തിന് ഇറങ്ങുകയാണ്. ത്രിശ്ശൂരില് മത്സരത്തിനിറങ്ങുബോള്‍ എല്ലാ മത്സരര്ത്ഥികളെയും സ്ഥാനാര്‍ത്ഥികള്‍ മാത്രമായി ആണ് കാണുന്നത്. അവരുടെ കൂടെ നടന്നു,
മുമ്പിലോ പിന്നിലോ നടന്നു ജനങ്ങളുമായി തൃശൂരിന്റെ സ്വപ്നങ്ങള്‍,അതില്‍ എത്ര മാത്രം അവരുടെ അഭികാമ്യത ഉണ്ട്, അവരുടെ ഇഷ്ടങ്ങള്‍ ഉണ്ട്, അവരുടെ ഉന്നങ്ങള്‍ ഉണ്ട് എന്ന് പറയുന്ന ഒരു ചര്‍ച്ച അവരുടെ ഹൃദയങ്ങളില്‍ നടത്താന്‍ പാകത്തില്‍ വാഗ്ദാനങ്ങളുമായല്ല, പകരം സ്വപനം പങ്കുവെക്കലുമായാണ് ഞാന്‍ മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നത്.
ആ സ്വപ്നങ്ങള്‍ പങ്കുവെക്കാനും യാഥാര്‍ത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളത്. വരുംവഴിയേ, കൂടുതല്‍ അംശങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങള്‍ക്കു ഉറപ്പ് നല്കുന്ന അവസരങ്ങള്‍ എനിക് ഒരുക്കത്തരണേ എന്നു ജഗദീശ്വരനോടും നിങ്ങള്‍ ഏവരോടും പ്രാര്‍ത്ഥിക്കുകയാണ്.
നിങ്ങളുടെ അനുഗ്രഹവും ആശീര്‍വാദവും എന്നും ഉണ്ടാവണമെന്നും വിജയം അരുളണമെന്നും ലോകം എമ്പാടുമുള്ള മലയാളികയോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ പ്രാര്‍ഥന തൃശ്ശൂരിനെ ശക്തമായി വമ്പിച്ച ഭൂരിപക്ഷതോടെ എന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തും എന്നു പറയുന്ന ആത്മവിശ്വാസത്തോടെ ഞാന്‍ ഇതാ നിങ്ങളുടെ അനുവാദത്തോടെ.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...