Connect with us

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്; മികച്ച നടനായി മാധവന്‍, നടി ജ്യോതിക

News

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്; മികച്ച നടനായി മാധവന്‍, നടി ജ്യോതിക

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്; മികച്ച നടനായി മാധവന്‍, നടി ജ്യോതിക

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2015ലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവി, നയന്‍താര ജോഡികള്‍ ഒന്നിച്ച ‘തനി ഒരുവന്‍’ ആണ് മികച്ച ചിത്രം. ‘ഇറുതി സുട്രു’ എന്ന ചിത്രത്തിലൂടെ മാധവന്‍ മികച്ച നടനായപ്പോള്‍ ’36 വയതനിലെയിലെ’ പ്രകടനത്തിന് ജ്യോതിക മികച്ച നടിയായി മാറി.

1967ല്‍ ആയിരുന്നു ആദ്യമായി തമിഴ്‌നാട് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. ശേഷം 2008ല്‍ പ്രശ്‌നങ്ങള്‍ കാരണം ഇത് നിര്‍ത്തലാക്കി. ശേഷം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില് വിശാല്‍ വിജയിക്കുകയും അവാര്‍ഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനായി നടന്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. 2017ല്‍ അവാര്‍ഡ് ദാന ചടങ്ങളും നടന്നിരുന്നു. 2009നും 2014നും ഇടയില്‍ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ ആയിരുന്നു ആ വര്‍ഷം നല്‍കിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ല്‍ ആയിരുന്നു ഈ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

2015ലെ ഫിലിം അവാര്‍ഡുകള്‍;

മികച്ച സിനിമ തനി ഒരുവന്‍
രണ്ടാമത്തെ മികച്ച സിനിമ(രണ്ടാം സ്ഥാനം) പാസങ്ക 2
മൂന്നാമത്തെ മികച്ച സിനിമ(മൂന്നാം സ്ഥാനം) പ്രഭ
മികച്ച നടന്‍ മാധവന്‍(ഇറുതി സുട്രു)
മികച്ച നടി ജ്യോതിക(36 വയതനിലെയിലെ)
മികച്ച സംവിധായക സുധ കൊങ്ങര ( ഇറുതി സുട്രു)
മികച്ച വില്ലന്‍ അരവിന്ദ് സ്വാമി (തനി ഒരുവന്‍)
മികച്ച സ്വഭാവ നടി ഗൗതമി (പാപനാശം )
പ്രത്യേക പുരസ്‌കാരം(Best Actor) ഗൗതം കാര്‍ത്തിക്(വൈ രാജാ വായ്),
പ്രത്യേക പുരസ്‌കാരം(Best Actress)ൈ റിതിക സിംഗ്(ഇരുതി സുട്രു)

More in News

Trending

Recent

To Top