പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്.. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍.. കണ്ണ് നിറഞ്ഞു; ‘ഗുണ’ സംവിധായകൻ സന്താനഭാരതി
പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്.. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍.. കണ്ണ് നിറഞ്ഞു; ‘ഗുണ’ സംവിധായകൻ സന്താനഭാരതി
പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്.. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍.. കണ്ണ് നിറഞ്ഞു; ‘ഗുണ’ സംവിധായകൻ സന്താനഭാരതി
ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഇപ്പോഴിതാ ‘ഗുണ’ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് സംവിധായകൻ സന്താനഭാരതി. മഞ്ഞുമ്മല്‍ ബോയ്സില് ഗുണയിലെ പാട്ട് വന്നപ്പോൾ തിയേറ്റർ മുഴുവൻ കൈയ്യടി കിട്ടിയെന്നും തനിക്ക് രോമാഞ്ചമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സന്താനഭാരതി ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട അനുഭവം പങ്കുവെച്ചത്. ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്നും തിയേറ്ററിൽ നന്നായി ഓടുന്നുമുണ്ടെന്ന് എന്നോട് ചിലര്‍ പറഞ്ഞിരുന്നു.
രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. ഗുണ ചിത്രീകരിക്കുന്ന സമയത്ത് അക്കാര്യത്തെക്കുറിച്ച് ആര്‍ക്കും അത്ര അറിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. പലരും എന്നോട് ചോദിച്ചു, സാര്‍ എങ്ങനെയാണ് അവിടെ പോയി ഗുണ ഷൂട്ട് ചെയ്തത് എന്ന്. മഞ്ഞുമ്മല്‍ ബോയ്സില് ഗുണയിലെ പാട്ട് എത്തിയപ്പോള്‍ മുഴുവൻ തിയേറ്ററും കൈയ്യടി ശബ്ദത്താല്‍ മുഖരിതമായി. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍. കണ്ണ് നിറഞ്ഞു. 34 വര്‍ഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ വരുന്ന അതിന്റെ റെഫറന്‍സിന് ഇത്രയും കൈയടി കിട്ടുമ്പോള്‍ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ’, സന്താനഭാരതി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനും മറ്റ് അഭിനേതാക്കളും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കമൽ ഹാസനെയും സന്താനഭാരതിയെയും നേരിട്ട് കണ്ടിരുന്നു. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണങ്ങളാണ് തമിഴ്നാട്ടിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം ‘കണ്മണി അൻപോടി’നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...