
Malayalam
കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ്!! മകൾ ധ്വനിക്ക് വേണ്ടി വമ്പൻ ഗിഫ്റ്റുമായി മൃദുലയും യുവയും… ഏറ്റെടുത്ത് ആരാധകർ
കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ്!! മകൾ ധ്വനിക്ക് വേണ്ടി വമ്പൻ ഗിഫ്റ്റുമായി മൃദുലയും യുവയും… ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. ഇവർക്ക് ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങൾ.
വീടിന്റെ പാലു കാച്ചൽ ചടങ്ങളാണ് ആരാധകരുമായി താരങ്ങൾ പങ്കുവെച്ചത്. മകൾ ധ്വനിക്ക് വേണ്ടിയാണ് ഈ വീടെന്ന് യുവയും മൃദുലയും പറയുന്നു. കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ വാങ്ങിയ കുഞ്ഞ് വീടാണിത്. പഴയ വീടിന്റെ തൊട്ടടുത്താണ് ഇതെന്ന് പറയാം. എല്ലാവരും ചോദിക്കുന്നുണ്ട് നിങ്ങൾക്കിത് എത്ര വീടാണ് എന്ന് ? അതിന്റെ കൃത്യമായ കാര്യം ഞങ്ങൾ പറയാം. തിരുവനന്തപുരത്ത് ഉള്ള വീട് അമ്മുവിന്റെ വീട്, പാലക്കാട് ഉള്ളത് എന്റെ അമ്മ വെച്ച വീട്, പിന്നെ ഇത് ഞാനും അമ്മുവും കൂടെ ധ്വനി ബേബിക്കായി വെച്ചത്, യുവ പറയുന്നു.
ഇപ്പോഴത്തെ വീടിന്റെ പേര് താരങ്ങൾ പറഞ്ഞു. മൂന്നാളും ഓഗസ്റ്റിൽ ജനിച്ചത് കൊണ്ട് ലിയോ മൗണ്ട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. യാതാെരു ആർഭാടവമില്ലാതെ ഫോർമാലിറ്റിയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ചടങ്ങാണ് ഇതെന്നും താരങ്ങൾ പറയുന്നു. ഇവരുടെ പുതിയ വീടിന് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്. 2021 ജൂലൈയിൽ ആയിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹം. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ പ്രണയ വിവാഹം ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...