‘പ്രേമലു ഇനി വേറെ ലെവല്‍’; തെലുങ്ക് ഡബ് വേര്‍ഷന്‍ വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകന് കാര്‍ത്തികേയ

കേരളത്തില്‍ ബംബര്‍ ഹിറ്റിലേക്ക് കുതിക്കുന്ന പ്രേമലുവിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്ത് സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് കാര്‍ത്തികേയ. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണം കാര്‍ത്തികേയ വാങ്ങിയത് എന്നാണ് വിവരം.
ചിത്രം തെലുങ്കിലേക്ക് ഡബ് ചെയ്ത് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. അമ്പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലു ഡബ്ബ്ഡ് വേര്‍ഷന്‍ കൂടി എത്തുന്നതോടെ റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രേമലു തെലുങ്കില്‍ കൂടി ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയേക്കുമെന്നാണ് വിതരണക്കാരും വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്തത്.
നസ്ലിന് ഗഫൂര്‍, മമിത ബൈജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്.
ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...