
Actor
മകന് വേണ്ടി ഷര്ട്ലെസായി എത്തി കിംഗ് ഖാന്; വൈറലായി ചിത്രങ്ങള്‍
മകന് വേണ്ടി ഷര്ട്ലെസായി എത്തി കിംഗ് ഖാന്; വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പുതിയ ചിത്രങ്ങള്‍ ആണ് വൈറലായി മാറുന്നത്. തന്റെ ഷര്‍ട്‍ലെസായിട്ടുള്ള ഒരു ഫോട്ടോയ്ക്ക് താരം എഴുതിയ ഒരു കമന്റാണ് പുതുതായി ചര്‍ച്ചയാകുന്നത്.
മകന് ആര്യന് ഖാന്റെ വസ്ത്ര കമ്പനിക്ക് വേണ്ടി ഷാരൂഖ് ഖാന് മോഡലായിരുന്നു. ഷാരൂഖ് ഖാന് ഷര്ട്ലെസ്സായ ഫോട്ടോ താരത്തിന്റെ മാനേജര്‍ പൂജ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. എല്ലാം ശരി പക്ഷേ എന്തായാലും തനിക്ക് പുതിയ കുറച്ച് വസ്ത്രങ്ങള്‍ നല്‍കുമോ എന്ന് ഷാരൂഖ് ഖാന് മാനേജരുടെ പോസ്റ്റിന് കമന്റായി ചോദിച്ചു.
നിങ്ങള്‍ക്ക് ഷര്‍ട്ടില്ലാതെ എവിടെയും പോകാമെന്നായിരുന്നു സംവിധായിക ഫറാഖാന് ഷാരൂഖ് ഖാന്റെ കമനറിന് മറുപടി നല്‍കിയത്. ഷാരൂഖ് ഖാന് നായകനായി ഒടുവിലെത്തിയ ചിത്രം ഡങ്കിയാണ്. ഷാരൂഖ് ഖാന് നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയത് എന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ആക്ഷന്‍ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ഷാരൂഖ് ഖാനടക്കം മുന്‍നിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം.
അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...