Connect with us

മോദി വിരുന്നിന് ക്ഷണിച്ചാല്‍ പോകില്ല, ഉദയനാണ് താരത്തിലെ ആ ഡയലോഗ്, അതാണ് എന്റേയും നയം; മുകേഷ്

Actor

മോദി വിരുന്നിന് ക്ഷണിച്ചാല്‍ പോകില്ല, ഉദയനാണ് താരത്തിലെ ആ ഡയലോഗ്, അതാണ് എന്റേയും നയം; മുകേഷ്

മോദി വിരുന്നിന് ക്ഷണിച്ചാല്‍ പോകില്ല, ഉദയനാണ് താരത്തിലെ ആ ഡയലോഗ്, അതാണ് എന്റേയും നയം; മുകേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. കൊല്ലം എം പിയും ആര്‍ എസ് പി നേതാവുമായ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയപ്പോഴായിരുന്നു തനിക്കാണ് അത്തരമൊരു ക്ഷണം ലഭിക്കുന്നതെങ്കില്‍ പോകില്ലായിരുന്നുവെന്ന് മുകേഷ് വ്യക്തമാക്കിയത്.

എംകെ പ്രേമചന്ദ്രന്‍ അടുത്ത സുഹൃത്താണ്. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും രണ്ട് തട്ടിലാണ്. പ്രതിപക്ഷ ബഹുമാനത്തോടേയും വ്യക്തിഹത്യ ഇല്ലാതേയും പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ശൈലി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരമാവധിയുണ്ടായി.

ചില ആളുകള്‍ തന്നെ പ്രകോപിപ്പിക്കാന്‍ നോക്കി. അതൊരു ചതിക്കുഴിയാണ്. അങ്ങനെ എന്തെങ്കിലും ഞാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ അതില്‍ കയറിപ്പിടിച്ച് മൈലേജുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ ഞാന്‍ അതിന് നിന്നില്ല. രാഷ്ട്രീയം ഒരു സേവനവും അഭിനയം ഒരു തൊഴിലുമായിട്ട് തന്നെ കാണണം. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആള്‍ക്ക് ഇത് രണ്ടും നടക്കില്ല. ഒരു സിനിമ നടന്‍ എന്ന രീതിയിലാണ് ഞാന്‍ അറിയപ്പെടുന്നത്.

സിനിമ നടന്‍ ആയതുകൊണ്ടാകാം ഒരുപക്ഷെ ഞാന്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചത്. അല്ലെങ്കില്‍ എന്നെക്കുറിച്ച് പലര്‍ക്കും അറിയില്ലായിരിക്കും. സിനിമയുടെ ശക്തിയില്‍ നിന്നാണ് രാഷ്ട്രീയത്തിലേക്കും നാടകത്തിലേക്കും ടിവിയിലേക്കുമൊക്കെ പോകുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമ നടന്‍ ആയതുകൊണ്ട് ആളുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നമൊന്നുമില്ല.

സിനിമയില്‍ ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ഒറ്റക്ക് എല്ലായിടത്തും പോകാറുണ്ടായിരുന്നുവെന്നും മുകേഷ് കൂട്ടിച്ചേര്‍ക്കുന്നു. തോല്‍ക്കുമോയെന്ന നെഞ്ചിടിച്ചിലൊന്നും ഇല്ല. ഉദയനാണ് താരത്തില്‍ എന്ന സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഓടുന്നവന്‍ ഓടിക്കൊണ്ടേയിരിക്കും, നിക്കുക, തിരിഞ്ഞ് നിന്ന് സംസാരിക്കുക. അവനെ രക്ഷയുള്ളു’ അതാണ് എന്റേയും നയമെന്നും മുകേഷ് വ്യക്തമാക്കുന്നു.

ഞാന്‍ ഓടാതെ തിരിഞ്ഞ് നിന്ന് പറയുന്നു, ഇതാണ് എന്റെ പാര്‍ട്ടിയുടെ തീരുമാനം. അതിന്റെ കൂടെ നില്‍ക്കും, ശക്തമായി പോരാടും. അത്രയേയുള്ളുവെന്നും എം എല്‍ എ പറഞ്ഞു. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ സി പി എമ്മിന് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് മുകേഷ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നേയുണ്ടാകും.

More in Actor

Trending